ഒരു രാത്രി പകുതിയാകുമ്പോള്‍
നീ നിറഞ്ഞു കവിയുകയും
ഞാന്‍ ഇല്ലാതാവുകയും ചെയ്യുന്ന
നാലു ചുവരുകള്‍
നീ നിറഞ്ഞു കവിയുകയും
ഞാന്‍ ഇല്ലാതാവുകയും ചെയ്യുന്ന
നാലു ചുവരുകള്‍
പശ വാര്‍ന്നു മരിച്ചുകൊണ്ടിരിക്കുന്ന
ഈ ചുവന്ന പൊട്ടിനെ ഞാനീ
വെളുത്ത ഭിത്തിയില്‍ ഒട്ടിച്ചുവയ്ക്കുന്നു
നിനക്കുമ്മ വെക്കാനായി
ഞാനൊഴിച്ചിടുന്ന ആദ്യയിടം
ഈ ചുവന്ന പൊട്ടിനെ ഞാനീ
വെളുത്ത ഭിത്തിയില്‍ ഒട്ടിച്ചുവയ്ക്കുന്നു
നിനക്കുമ്മ വെക്കാനായി
ഞാനൊഴിച്ചിടുന്ന ആദ്യയിടം
ഇരുട്ടില്‍ രണ്ടു കുതിരകളുണ്ടാകുന്നു
കടിഞ്ഞാണില്ലാതെയവ മുദ്ര വെക്കപ്പെട്ട
കോട്ടവാതിലുകളെ ചവിട്ടി മെതിച്ച്
പനിച്ചൂടിന്‍റെ പതിമൂന്നു വളവുകള്‍ താണ്ടുന്നു...
വരണ്ട മണല്‍ക്കാടിനുള്ളില്‍ അവക്ക്
ആറുചിറകുകള്‍ മുളയ്ക്കുന്നു
അവ ആറു കാലങ്ങളായി എണ്ണപ്പെടുമ്പോള്‍
നമ്മള്‍ പരസ്പരം നഗ്നമാക്കപ്പെടുന്നു
ഒന്നാമത്തെയും രണ്ടാമത്തെയും ചിറകുകള്‍ കൊണ്ട്
ആ നഗ്നതയെ ബന്ധിക്കുന്നു
മൂന്നാമത്തെയും നാലാമത്തെയും രോമച്ചിറകുകള്‍
വേനലാവുമ്പോള്‍ പൊഴിക്കുന്നു
ഇനിയുള്ള അദൃശ്യ ചിറകുകള്‍ കാണാന്‍
നമ്മള്‍ കണ്ണുകള്‍ മാറ്റി വെയ്ക്കുന്നു
കടിഞ്ഞാണില്ലാതെയവ മുദ്ര വെക്കപ്പെട്ട
കോട്ടവാതിലുകളെ ചവിട്ടി മെതിച്ച്
പനിച്ചൂടിന്‍റെ പതിമൂന്നു വളവുകള്‍ താണ്ടുന്നു...
വരണ്ട മണല്‍ക്കാടിനുള്ളില്‍ അവക്ക്
ആറുചിറകുകള്‍ മുളയ്ക്കുന്നു
അവ ആറു കാലങ്ങളായി എണ്ണപ്പെടുമ്പോള്‍
നമ്മള്‍ പരസ്പരം നഗ്നമാക്കപ്പെടുന്നു
ഒന്നാമത്തെയും രണ്ടാമത്തെയും ചിറകുകള്‍ കൊണ്ട്
ആ നഗ്നതയെ ബന്ധിക്കുന്നു
മൂന്നാമത്തെയും നാലാമത്തെയും രോമച്ചിറകുകള്‍
വേനലാവുമ്പോള്‍ പൊഴിക്കുന്നു
ഇനിയുള്ള അദൃശ്യ ചിറകുകള്‍ കാണാന്‍
നമ്മള്‍ കണ്ണുകള്‍ മാറ്റി വെയ്ക്കുന്നു
തലയുയര്‍ത്തി നില്‍ക്കുന്ന കൊമ്പുകള്‍
ഇലകളില്ലാത്ത ദേവദാരു പോലെ
പരസ്പരം കൊരുത്തു നില്‍ക്കുന്നു
ആസക്തിയെ ഒന്‍പതു ശതവര്‍ഷം
ഗര്‍ഭത്തില്‍ പേറുന്നു
വന്യതൃഷ്‌ണകളായി; കാമനയുടെ
പൂപ്പല്‍ ബാധയായി
പെരുത്തു കയറുന്നു
ഇലകളില്ലാത്ത ദേവദാരു പോലെ
പരസ്പരം കൊരുത്തു നില്‍ക്കുന്നു
ആസക്തിയെ ഒന്‍പതു ശതവര്‍ഷം
ഗര്‍ഭത്തില്‍ പേറുന്നു
വന്യതൃഷ്‌ണകളായി; കാമനയുടെ
പൂപ്പല്‍ ബാധയായി
പെരുത്തു കയറുന്നു
വേഗതയുടെ ഒറ്റയിറക്കത്തിലൂടെ
എല്ലാ കാലങ്ങളും നമ്മള്‍
അളന്നെടുക്കുന്നു..
എല്ലാ കാലങ്ങളും നമ്മള്‍
അളന്നെടുക്കുന്നു..
പൊടുന്നനെ നിയോണ്‍ വെളിച്ചത്തില്‍
സുഗന്ധമുള്ള നിറങ്ങള്‍ പ്രത്യക്ഷമാകുന്നു
എല്ലാ പൊട്ടുകള്‍ക്കും
നീ ചുവന്ന നിറം നല്‍കിയിരിക്കുന്നു
നമ്മളോരുമിച്ചതിനെ Red Spot എന്നു വിളിക്കും
സുഗന്ധമുള്ള നിറങ്ങള്‍ പ്രത്യക്ഷമാകുന്നു
എല്ലാ പൊട്ടുകള്‍ക്കും
നീ ചുവന്ന നിറം നല്‍കിയിരിക്കുന്നു
നമ്മളോരുമിച്ചതിനെ Red Spot എന്നു വിളിക്കും
വാടകമുറിയിലെ ഭിത്തിമേല്‍
പലവട്ടം ആത്മഹത്യ ചെയ്ത
പെണ്‍കുട്ടികളുടെ ,പല വട്ടത്തിലുള്ള
ചുവന്ന പൊട്ടുകള്‍ ,
ഭോഗാസക്തി വഴുവഴുക്കുന്ന
നമ്മുടെ പ്രണയത്തെ
നോക്കി പല്ലിറുമ്മും
പലവട്ടം ആത്മഹത്യ ചെയ്ത
പെണ്‍കുട്ടികളുടെ ,പല വട്ടത്തിലുള്ള
ചുവന്ന പൊട്ടുകള്‍ ,
ഭോഗാസക്തി വഴുവഴുക്കുന്ന
നമ്മുടെ പ്രണയത്തെ
നോക്കി പല്ലിറുമ്മും
സംയോജിക്കപ്പെട്ടത് അവയവങ്ങള്‍
മാത്രമായിരുന്നെന്ന് തിരിച്ചറിഞ്ഞു വേര്‍പെടുമ്പോള്‍
അപരിചിതവും നമ്മുടെതല്ലാത്തതുമായ
ഭാഷകളിലൂടെ ആശയ വിനിമയം നടത്തും
മാത്രമായിരുന്നെന്ന് തിരിച്ചറിഞ്ഞു വേര്‍പെടുമ്പോള്‍
അപരിചിതവും നമ്മുടെതല്ലാത്തതുമായ
ഭാഷകളിലൂടെ ആശയ വിനിമയം നടത്തും
എന്തു ******ണിതെന്നു വേറൊരു നീയും
You bloody *******ന്നു വേറൊരു ഞാനും പറയും
എല്ലാ സ്പോട്ടുകളും
അത് തന്നെയാണ് പറയുന്നതെന്ന്
ഞാനെന്‍റെ ഡയറിയില്‍
ചുവന്ന മഷിയിലെഴുതിയിട്ടു
അവസാനിപ്പിക്കും ...
You bloody *******ന്നു വേറൊരു ഞാനും പറയും
എല്ലാ സ്പോട്ടുകളും
അത് തന്നെയാണ് പറയുന്നതെന്ന്
ഞാനെന്‍റെ ഡയറിയില്‍
ചുവന്ന മഷിയിലെഴുതിയിട്ടു
അവസാനിപ്പിക്കും ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ