2013, മേയ് 29, ബുധനാഴ്‌ച

ഇതൊരു ഭൂപടമാണ് ..
ഉപ്പു വെള്ളം വീണോലിയ്ക്കുന്ന
കൊച്ചു വന്‍കരകളുടെ ശരീരം.
ചൂണ്ടു വിരലുകള്‍ നീട്ടി
അളന്നെഴുതിതിരിച്ച ഭൂപ്രദേശത്തിന്‍
മധ്യാഹ്നകാലഘട്ടമാണിന്നു

നീറ്റോഴുക്കുകള്‍ ,രണ്ടു നീല
തടാകങ്ങള്‍ കിഴക്കു ദിക്കില്‍
അടയാളമിട്ടളന്നെഴുതിയ
ആരോ മൊഴിഞ്ഞു ഇതു രണ്ടു
കണ്‍കളെന്നു ...
ചുവന്ന സമതലങ്ങളിലേയ്ക്ക്
ഊര്‍ന്നിറങ്ങിയ വിരലുകള്‍
മണ്ണിന്‍ ചുണ്ടുകളിലെയ്ക്ക്
പ്രണയം മറഞ്ഞിരിയ്ക്കുന്ന
ഗുല്‍മോഹര്‍ താഴ്വരകള്‍

അതിര്‍ത്തികളില്ലാത്ത രണ്ടു
കരങ്ങള്‍ രണ്ടു ദേശങ്ങളായീ
കടന്നു പോയീ, ഒപ്പം
അലയുന്ന കടല്‍ ചുഴികളും ,
ശൃംഗങ്ങളും ഗര്‍ത്തങ്ങളും
കൈയേറി ഈ മണ്ണിന്‍റെ
ഗര്‍ഭനിലങ്ങളില്‍ ഉര്‍വരത
നിഷേപിക്കുമ്പോഴും
അപരിചിതമായീ പോകുന്ന
ചില ഇടങ്ങളുണ്ടീ പടങ്ങളില്‍

എന്ത് കൊണ്ടാണീ മണ്ണിന്‍റെ
കത്തുന്ന മനസ് രേഖപ്പെടുത്താതെ
പോകുന്നത് ?
പല നിറങ്ങളില്‍ ചിതറി കിടക്കുന്ന
ഒറ്റ ആത്മാവിന്‍ നോവ്
ഭൂപടങ്ങളില്‍ കാണാത്തതെന്താണ് ?
ഭൂപങ്ങളില്‍ ഇല്ലാത്ത അഞ്ജാതമായ
ചില ഇടങ്ങള്‍ ....
1
നീയുപേക്ഷിച്ച വയലറ്റ് നിറമുള്ള ചുംബനങ്ങള്‍
എന്റെ നെറ്റിമേല്‍ നേര്‍ത്ത മുറിപ്പാടുകളായീ
നോവുകളില്ലാതെ ചിത്രം വരയുന്നു ....
പൂര്‍ത്തിയാക്കപ്പെട്ട ഇരുപത്തിനാല് സംവല്സരങ്ങളില്‍ 
ആദ്യമായും അവസാനമായും മുദ്രിതമാക്കപ്പെട്ട 
എന്‍റെ ചുണ്ടുകള്‍ ഇപ്പോള്‍ കല്ലറക്കാടുകളിലെ
വേദന തീണ്ടാത്ത കറുത്ത കരിങ്കല്‍ പാളികള്‍ ....
നേര്‍ത്ത പടലങ്ങളിലൂടെ കന്യകാത്വത്തിന്‍റെ
കാന്തികവലയം ഊര്‍ന്നു പോയ്‌ 
അനന്തതയിലേയ്ക്ക് ,നൊമ്പരമറിയാതെ ....
ഇനിയും എന്‍ അജ്ഞാതതയില്‍ കിടന്നു ,
നിലവിളിക്കുന്നതെന്താണ് ?
നിന്റെ നഖക്ഷതങ്ങള്‍ എന്‍റെ ആതാമാവിന്റെ
കടും കറകള്‍ തന്നെയാവാം
പ്രണയത്തിന്‍റെ നിര്‍വ്വചനങ്ങള്‍ നോവുകളുമായീ
കലഹിക്കുന്നു ....
നീ പ്രണയം കൊടുത്തു ശിക്ഷിച്ച എന്‍റെ
പ്രേതത്തിന്റെ നിലയ്ക്കാത്ത കരച്ചിലുകള്‍ ...
വല്ലാതെ പിടയുന്നല്ലോ ....

2013, മേയ് 2, വ്യാഴാഴ്‌ച

ഇനി ഞാന്‍ ഒരുങ്ങട്ടെ മറ്റൊരു കല്യാണത്തിനായി ....സുഗന്ധം പരത്തുന്ന മണവാട്ടിയായി...ഒരു ശനിയാഴ്ചയായിരിക്കുമത് ..ആഴ്ചയവസാനത്തില്‍,പൂര്‍ണതയില്ലാത്ത ആത്മാക്കള്‍ ദേഹം വിട്ടിരങ്ങുന്ന ദിവസങ്ങളോന്നില്‍ ഞാനും നിന്‍റെ വധുവാകും ...
അനുസരണയില്ലാതെ പാറിക്കിടക്കുന്ന മുടിയിഴകള്‍ അന്നു കലംബലുകളില്ലാതെ നിനക്കുവേണ്ടി ഒതുങ്ങിയാടും ..ആകൃതി വരുത്തിയ ചില്ലി കൊടികള്‍ക്ക് താഴേ നിന്നെ കണ്ടു നിറഞ്ഞ കണ്ണുകള്‍ മയങ്ങി മരിക്കും ....വ്യക്തമായ അതിര്‍വരമ്പുകള്‍ അടയാളമിട്ട നീല ചുണ്ടുകള്‍ പ്രാണവായു നഷ്ടപ്പെട്ടു വിളര്‍ത്തു മയങ്ങും ....
സുന്ദരികളില്‍ അതി സുന്ദരിയായി വെള്ളി അലുക്കുകള്‍ പതിപ്പിച്ച പെട്ടിയില്‍ ശാന്തയായി ചന്ദന ഗന്ധമേറ്റു നിന്നെ കാത്തിരിക്കും ...........
മുത്തുകളും തൊങ്ങലുകളും പതിപ്പിച്ച നീണ്ടു വെളുത്ത മാലാഖ കുപ്പായമോന്നില്‍ ഞാന്‍ ഉറങ്ങി വിശ്രമിക്കും ...
എരിഞ്ഞു തീരുന്ന ധൂപ കുറ്റികള്‍ക്കും ഉരുകി ഒലിക്കുന്ന മെഴുകുതിരികള്‍ക്കും നടുവില്‍ കുന്തിരിക്കത്തിന്‍റെ ഗന്ധമാസ്വധിച്ചു നമ്മുടെ രാത്രികളെ കാത്തു കിടക്കും .....
ബഹളങ്ങള്‍ക്കൊടുവില്‍ പള്ളി മണികള്‍ മൂന്നു വട്ടം ചിലച്ചുഎന്‍റെ വരവറിയിക്കും ....ഉയര്‍ന്നു പൊങ്ങിയ വെള്ള കുരിശിന്‍റെ കീഴില്‍ മാടപ്രാക്കള്‍ ആര്‍ത്തു വിളി ചെന്‍റെ വരവ് ഉധ്ഖോഷിക്കും .....ഉറപ്പാണ്‌ ആ നിമിഷം മഴ ചാറിയിരിക്കും ...
ഒടുവില്‍ .....ഒടുവില്‍ ശുഭ്രനിറം പൂണ്ട ഒരു തൂവാല..മധ്യ ത്തില്‍ കറുത്ത കുരിശ്,.
അരികില്‍ സ്വര്‍ണ തൊങ്ങലുകള്‍ ,നീര്‍ത്തി വെള്ളി അലുക്കുകള്‍ പാകിയ പട്ടു കൈലേസിനാല്‍ എന്‍റെ മുഖം ഈ ലോകത്ത് നിന്നും എന്നന്നേയ്ക്കുമായി മറക്യപ്പെടുന്ന നിമിഷം ...ആനിമിഷം ഉറപ്പാണ്‌ സുഹൃത്തേ നീ വിളിച്ചു പറഞ്ഞിരിക്കും ''ഞാന്‍ നിന്നെ ഒരുപാട ഒരുപാട് സ്നേഹിക്കുന്നുവെന്നു ''...
ആ നിമിഷം നീര്‍മൂടി നിന്‍റെ കണ്ണുകള്‍ കാഴ്ചയെ മറച്ചു കൊള്ളതിരിക്കട്ടെ ................
വെള്ളത്തുള്ളികള്‍ മുത്തുമണികള്‍ കൊണ്ടു വസ്ത്രം നെയ്തു ഞാന്‍ നിന്നിലെയ്ക്ക് പറന്നുയരും ....
പ്രകാശത്തിന്‍റെചിറകുകള്‍ കൊണ്ടു ...നിന്‍റെ മണവാട്ടിയായി ..............................

നീന
4B[BATCH =1993]

കൊല്ലപരീക്ഷകള്‍ക്കവസാനമായി ..
പാല്‍മണം പെയ്യുന്ന തേനുമ്മകള്‍കൊണ്ടവനെ[എന്‍റെ കാമുകനെ ]മൂടി നീ പുതു മാവിന്‍ ചുവടുകള്‍ തേടി
വേര്‍പെട്ടു പോയ്‌ ഞങ്ങളില്‍ നിന്നും

ഒറ്റകളും ഇരട്ടകള്മായി എന്‍റെ വര്‍ഷങ്ങള്‍
ഉരുകിഒലിച്ചുപോയീ
എന്‍റെ ഋതുഭേദങ്ങളില്‍ പ്രണയത്തിന്‍റെ
ചൂടും തണുവും മാറി മറഞ്ഞു
ഞാനും കാമുകിയായി
ഭാഗിക്കപ്പെട്ട ദേഹപ്രതിരൂപങ്ങള്‍ ,
എഴുതപ്പെട്ട സ്നേഹ പൂര്‍ണതയുടെ ആവിഷ്കരണങ്ങളായി എന്നില്‍ കുരുത്ത
ചുംബനപൂക്കള്‍....
തുടുത്ത കവിള്‍പൂവില്‍, കൂട്ട് പുരികം വരയുന്ന
പരുക്കന്‍ നെറ്റിമേല്‍ ഞാന്‍ പാകിയ സ്നേഹ ചിത്രങ്ങളോക്കെയും എന്നെ ലജ്ജിപ്പിച്ചില്ലതെയാക്കി
മാറ്റി നിറുത്തുന്നു
നീ കാരണം നീനാ ...............

അവന്‍ ഒരു പച്ചപായല്‍
നെഞ്ചില്‍ പ റ്റിപ്പിടിച്ചൊരു പച്ചപായല്‍
രോഹിണി നക്ഷ്ത്രക്കാരെന്‍,തനതുകള്ളകണ്ണാല്‍
നിറവറിയാതെ ഉഴറുന്നതെന്‍ ചുണ്ടുകളില്‍ ...
മൌനങ്ങളില്‍ ഒരു വാക്ക്‌
''നീയിനിയും പഠിക്കേണ്ടിയിരിക്കുന്നു ആത്മാവിനാല്‍
കുതിര്‍ക്കപ്പെട്ട തീവ്രചുംബനങ്ങളുടെ താഴ്വരെകളെ പറ്റി

നീനാ ,
പഴയ പശിമയാര്‍ന്ന നനഞ്ഞ പട്ടുമ്മകളിലൂടെ നിയെന്തു നല്‍കിയവന്
എത്ര ചെറുതാകണമെന്‍ വിളര്‍ത്ത ചുംബനങ്ങള്‍ ....
ആവതില്ലെനിയ്ക്ക്............
നിനക്കിനി എന്‍റെ അസൂയ പൂക്കള്‍

മറ്റൊരു മാര്‍ച്ചുമാസത്തിനോടുവില്‍ പരീക്ഷഫലങ്ങളുടെ
മഴച്ചാറ്റലില്‍ ,കണ്ണി മാങ്ങക്കുലകള്‍ക്കിടയില്‍
ഒരു കൊച്ചു കൊലക്കയറിനറ്റത്തു നീ നൃത്തമാടിക്കളിച്ചിട്ടും തീരുന്നില്ലെന്‍ അസൂയ
ശമിക്കാത്ത സ്വാര്‍ഥത ...............
തിരിച്ചറിവു കെട്ട ആണത്വങ്ങളെ ലജ്ജിച്ചു കൊള്‍ക.....
കപട പൌരുഷങ്ങളെ നാണിച്ചു പോകുക ....
നിങ്ങളുടെ നിമിഷങ്ങള്‍ഇനി വിധിക്കപ്പെടെണ്ടവ....
നിങ്ങളുടെ പകലുകള്‍ അണിയുന്നത് കള്ളസദാചാര മുഖം മൂടികള്‍ ......
ഇനി വരും രാവുകള്‍ ഭീതിയുടെയാവട്ടെ ...
കാമമാര്‍ക്കുന്ന ചോരകണ്ണുകള്‍.. നീതിയുടെ കഴുകന്മാര്‍ 
കൊത്തിവലിക്കുന്ന നേരങ്ങള്‍ വിദൂരമല്ല ........
അനുവാദമകന്നു പെണ്ണിന്‍റെ നഗ്നത കൈയാളുന്ന കൈകള്‍ 
വെട്ടി അറുക്കുക തന്നെയാണ് ഏക വഴി ....

മൃഗ കാമനകള്‍ വേലിയിറക്കം കൊള്ളുന്ന നീല രാവുകള്‍ ഒന്നില്‍ വന്യ തൃഷ്ണകളുടെ അവയവങ്ങള്‍
വിഷചിലന്തികള്‍ക്ക് വാസസ്ഥാനമാകും അവ നിങ്ങളെ
കാര്‍ന്നു തിന്നട്ടെ ..........................
ഹേ ..പുരുഷാ..നീ ലജ്ജിക്കുക ...
ഷന്ഡത്വം വരിച്ചു ലോകാവസാനം വരേയ്ക്കും അലഞ്ഞു തിരിയട്ടെ .............
രതി സുഖം തീണ്ടാത്ത.ആത്മാക്കളായി...അപൂര്‍ണരായി
ഇരുട്ടിലെയ്ക്കാണ്ട് പോകട്ടെ ....
കെടാത്ത അഗ്നി നിങ്ങളെ കരിക്കട്ടെ ................

ചില തെറ്റുകള്‍ അങ്ങനെയാണ് ......
തിരുത്ത പെടലുകള്‍ക്ക് വിധേയമാകാന്‍ പോലും അര്‍ഹതയില്ലാത്ത പാതകം ...
തിരുത്ത പ്പെടാനാവാത്ത മറ്റൊരു തെറ്റായി അവശേഷിക്കട്ടെ നിങ്ങളും ......................
അമ്ലഗുണം. ക്ഷാരഗുണം തിരിയാത്ത രസതന്ത്ര സമവാക്യങ്ങള്‍ ,അവളുമൊരജ്ഞാത സൂത്രവാക്യം 
കൂട്ടലുകള്‍ ,കിഴിക്കലുകള്‍ ഒടുവില്‍ 
രണ്ടു ദ്രവ്യരെസങ്ങള്‍ കണ്ണീരുപ്പുകളും പുഞ്ചിരി തിരു മധുരങ്ങളും ....
ഉഭയജീവികളില്‍ നിറയുന്ന ഉപ്പുരെസം നിറഞ്ഞു നിന്നവളില്‍ .......
വിയര്‍പ്പിറ്റിയ പൊടിമീശക്കാരന്‍റെ നനുത്ത ചുണ്ടുകള്‍ 
മുദ്രവെച്ചു 
ഒരിക്കല്‍ കൂടി സാക്ഷ്യപ്പെടുത്തിയവളെ 
നീ ഉപ്പു കൂട്........
ഭൂമിയുടെ കാരം .....
വെള്ളത്തിന്‍റെ സ്വാദ്‌...............
കണ്ണീരു കല്ലിച്ച ഉപ്പു പാളി ........
കടലിന്‍റെ ലയനം .........

ഞാന്‍ സര്‍വ സ്വതന്ത്ര
കന്യകാത്വത്തിന്‍റെ ഭാരം
ചുവന്ന സൂര്യനിലുപെക്ഷിച്ചു
മാതൃത്വം സ്വയം വരിച്ചവള്‍

കറുത്ത ശീലയാല്‍
വെളിച്ചം തടുത്തു
അന്ധയായവരോധിച്ചു
താഴ്ന്നതു നിന്നെടെനിയ്ക്കുള്ള
അപരിമിതമാം ദയയും ,
നാം ഒന്നെന്നുള്ള തിരച്ചറിവും
കൊണ്ടു ഞാന്‍ കണ്ണടച്ചു

പഞ്ചപതികളും നോക്കി
നിന്നെന്‍റെ നഗ്നത കവര്‍ന്നു പോകാതെ
ആറാമതോരുവനെ പ്രാര്‍ഥിച്ചതു
കൂടെ പിറക്കാത്തവനാങ്ങളയെന്നു
ചൊല്ലി പഠിക്കാന്‍

കാമതുരയായ പെണ്ണായി
നിനക്ക് മുന്‍പില്‍ മൂക്കും
മാറും ഛെദിക്കപ്പെടാന്‍
നിന്നു തന്നത്
പ്രണയം കത്തുന്ന കാമമല്ലന്നു
വരുത്താന്‍

കളങ്കമേറ്റ് ഉറഞ്ഞു കൂടി
ഈ കല്‍പാളികളില്‍ ഉറങ്ങി കിടക്കുമ്പോഴും
നിന്‍റെ പാദങ്ങളില്‍ മുക്തി കണ്ടത്‌
നീയാണെന്‍ ദൈവമെന്നു
തിരുത്താന്‍

ഒടുവില്‍ അഗ്നി പ്രവേശം നടത്തിയത്
പാതിവ്രത്യം പരീക്ഷിക്കുവാനും അല്ല
എന്നില്‍ കുരുങ്ങുന്ന നിന്‍റെ ഓര്‍മകളെ
ചാമ്പലാക്കി ഞാനീ മണ്ണി ലേയ്ക്ക് മടങ്ങുന്നു .........

അപശ്രുതികളകന്നു ഞാന്‍ പാടിയ
ഒരേ ഒരു പാട്ടെന്‍ നിലയ്ക്കാത്ത
വിലാപകാവ്യങ്ങള്‍ ......

ചുവടുകള്‍ പിഴയ്ക്കാതെ
ഞാന്‍ ആടിയ നടനമൊക്കെയും
എന്‍ അതി ഉന്മാദ അടയാളങ്ങള്‍ ...

മഴവില്ലിനോട്നിറങ്ങള്‍ കടം വാങ്ങി
ഞാന്‍ വരഞ്ഞ കുറവുകളില്ലാത്ത,
പൂര്‍ണത നിറഞ്ഞ ഒരേ ഒരു ഛയാപടം
കാണാത്ത കാമുകന്‍റെ...........

നെയ്തെടുത്ത വസ്ത്രകൂട്ടങ്ങളില്‍
അളവുതെറ്റാതോന്നു മാറ്റി വച്ചതെന്‍
പിറക്കാനിരിക്കുന്ന കുഞ്ഞി കുരുന്നിന്റെ .....

വൃത്തങ്ങളും കാലങ്ങളും തികച്ചു
ഞാന്‍ എഴുതുന്ന ഒറ്റ കവിതയെന്‍
ആത്മഹത്യകുറുപ്പും ..................
കൈ രേഖകള്‍ 

മയങ്ങികിടപ്പുണ്ടത്രേ സൌ
ഭാഗ്യങ്ങളോരോന്നുമെന്‍ 
കൈവെള്ളയില്‍
കരിവീട്ടിയരഞ്ഞാണമ്പോല്‍ 
നീണ്ടു നിവര്‍ന്നു കിടപ്പാണ് 
ആയുര്‍രേഖയൊരു മിടുക്കതി 
പണ്ടേ ചത്തു തുലഞ്ഞൊരു 
മീന്‍ കണ്ണി യാണിതെന്നാരറിവൂ ?

തലങ്ങും വിലങ്ങും ചിതറി
തെറിച്ചു കിടക്കുന്ന നൂറായിരം
രേഖകളാണത്രെ എന്നെ നയിപ്പൂ
വാക്കുകള്‍ എറിഞ്ഞുടച്ചു
വേലിയേറ്റങ്ങളായി ഞാന്‍
ആഞ്ഞടിക്കുമ്പോള്‍ പൊടിച്ചു
നിര്‍ത്താന്‍ കെല്‍പ്പുള്ള നേര്‍ വര
എവിടെയാണോ ?

ശ്രീചക്രം വരഞ്ഞ നീണ്ട വിരല്‍
തുമ്പുകള്‍ അര്‍ത്ഥമില്ലായ്മ
അറിയില്ല പോലും
അതേ വിരല്‍ മുരിചൂര്‍ന്നു പോയ
നാണ്യകിലുക്കങ്ങളും കേട്ടവരില്ല

വടക്കുനിന്നും വരാന്‍ പോകുന്ന
രാജകുമാരനും ,പെറ്റ് വീഴേണ്ട
മൂന്നാല് കുഞ്ഞി രേഖകളുമുണ്ടീ
കൈ വരിക്കുള്ളില്‍

പൊടിഞ്ഞു പോയൊരു മംഗല്യ രേഖയായി
നീയെന്നുമെന്‍ കൈക്കുമ്പിളില്‍ ഉണ്ട്
ആരുമറിയാതെ ......
പറയാതെ .........

ഞാന്‍ നിന്നെ എന്നേ മറന്നില്ലാതയായീ
മഴ ചാറുന്ന തണുത്ത ഈ പുലരികളില്‍
നേര്‍ത്ത കൈവിരല്‍ തുമ്പുകളില്‍
ചുണ്ടമര്‍ത്തി മറക്കാമെന്നു
വാക്കു തരുന്നു തെറ്റുന്ന വാഗ്ദാന
ഉടംബടികളില്ല പിഴക്കാത്ത ഒരേ
ഒരു കടിഞ്ഞൂല്‍ കല്പനയാണിത്

പേരില്ലാത്ത ഏതോ ഒരു ഋതുവില്‍ ..
വെയില്ലാത്ത പകലും ,ഇരുട്ടില്ലാത്ത
രാവും ഇണ ചേരും നിമിഷാര്‍ദ്ദ്ധങ്ങളിലെപ്പോഴോ
ഞാന്‍ നിന്നെ വിസ്മൃതിയിലെയ്ക്കെറിഞ്ഞു കൊടുത്തു

ഒരിക്കല്‍ മാത്രം പൂക്കുന്ന എന്‍റെ
ചന്ദന മരങ്ങളുടെ പൂക്കലങ്ങളിലെപ്പോഴോ
കാറ്റിനു ദിശയില്ലാതാകും നേരം ,
ഇരുള്‍ പൂണ്ട നാഴികകളിലോന്നില്‍
ചുഴലിക്കാറ്റിന്‍ രൂപം മറയും യാമം
നമ്മള്‍ വിരഹം നുണയും

മഴവില്ലിനറ്റം മുറിഞ്ഞു വര്‍ണങ്ങള്‍
ചിതറി പടര്‍ക്കുന്ന മഴക്കാലമോന്നില്‍
പുതുമഴ കൊണ്ട മണ്ണ്‍ സുഗന്ധം പകരാതെ
പിടിച്ചു വയ്ക്കുന്ന വൈകുന്നേരങ്ങളില്‍
ജലവേഗങ്ങളില്‍ പളുങ്ക് മണികള്‍ താഴെ
നിന്നും മേലോട്ട് ചിതറി തൂവുന്ന ഒരുകാലം
നമ്മള്‍ പിരിഞ്ഞില്ലാതെയാകും ....