'എനിക്ക് നീയാവണം
വരികളറിയാതെ
ഈണമൊപ്പിച്ചു നീ പാടുന്ന
ആ പാട്ടിന്റെ മറന്നു പോയ
വരികളാവണം
വരികളറിയാതെ
ഈണമൊപ്പിച്ചു നീ പാടുന്ന
ആ പാട്ടിന്റെ മറന്നു പോയ
വരികളാവണം
വേണ്ടാ
നിന്‍റെയാ വരയന്‍ കുപ്പായോല്ല്യെ
അതിലെ നരച്ച വരയാവണം
നിന്നോടൊട്ടാന്‍
നിന്‍റെയാ വരയന്‍ കുപ്പായോല്ല്യെ
അതിലെ നരച്ച വരയാവണം
നിന്നോടൊട്ടാന്‍
അല്ലെങ്കില്‍
ഷേവു ചെയ്തു പച്ചച്ചു പോയ
നിന്‍റെ കീഴ്താടിയിലെ
കാക്കപുള്ളിയായാലോ
നിന്‍റെ കീഴ്താടിയിലെ
കാക്കപുള്ളിയായാലോ
വേണ്ടല്ലേ
നീ നട്ട മാതളനാരകത്തിലെ
ഏറ്റവുമാദ്യ,മാദ്യപഴമായാല്‍ മതി
നീ നട്ട മാതളനാരകത്തിലെ
ഏറ്റവുമാദ്യ,മാദ്യപഴമായാല്‍ മതി
ഇതൊന്നും വേണ്ട
വിയര്‍പ്പിറ്റുന്ന നിന്‍റെ
ചെന്നിയിലെ
ഒറ്റ പട്ടു നൂല്‍ പുഴുവാവണം
ചെന്നിയിലെ
ഒറ്റ പട്ടു നൂല്‍ പുഴുവാവണം
പിന്നെ ....
തൊട്ടാലോട്ടുന്ന നിന്‍റെ കണ്ണങ്കാലിലെ
ചേര്‍ന്ന് കിടക്കുന്ന ചെരിപ്പിലെ
അവസാന നടത്തം തര്വോ
ചേര്‍ന്ന് കിടക്കുന്ന ചെരിപ്പിലെ
അവസാന നടത്തം തര്വോ
ഇല്ലല്ലേ ..
നീയെന്നെ ഉമ്മവെയ്ക്കുമ്പോള്‍
നഖപൂപ്പല്‍ കൊണ്ടു
ഒരു ചായവുമില്ലാതെ
എന്‍റെ നെഞ്ചില്‍ വരയ്ക്കുന്ന
ആ ഒറ്റ വരയായാല്‍ മതി
നീയെന്നെ ഉമ്മവെയ്ക്കുമ്പോള്‍
നഖപൂപ്പല്‍ കൊണ്ടു
ഒരു ചായവുമില്ലാതെ
എന്‍റെ നെഞ്ചില്‍ വരയ്ക്കുന്ന
ആ ഒറ്റ വരയായാല്‍ മതി
എനിക്ക് സത്യായും ഞാനാവണ്ട
നീയായാല്‍ മതി
നീയായാല്‍ മതി
നിന്‍റെ നെഞ്ചിലെ ശുഷ്കിച്ച
കറുത്ത മുന്തിരി പാടകളാവണം
കറുത്ത മുന്തിരി പാടകളാവണം
പിന്നെണ്ടല്ലോ
സര്‍പ്പഗന്ധി പോലെ എന്നെ
ചുറ്റി വരയുന്ന
ശംഖുവരയന്‍ കാട്ടുവള്ളിയായാല്‍ മതി
ചുറ്റി വരയുന്ന
ശംഖുവരയന്‍ കാട്ടുവള്ളിയായാല്‍ മതി
എന്നെപറ്റി പറയുമ്പോഴൊക്കെ
തളിര്‍ക്കുകയും ,പൂക്കുകയും
ചെയ്യുന്ന കാട്ടുവള്ളിയാവണം
തളിര്‍ക്കുകയും ,പൂക്കുകയും
ചെയ്യുന്ന കാട്ടുവള്ളിയാവണം
നിന്നെണ്ടല്ലോ
നേര്‍ രേഖയിലൂടെ വിഭജിച്ചു
ഒരു പകുതി നീയും
മറ്റേ പാതി ഞാനുമായി
മാറ്റി വെയ്ക്കാം
നേര്‍ രേഖയിലൂടെ വിഭജിച്ചു
ഒരു പകുതി നീയും
മറ്റേ പാതി ഞാനുമായി
മാറ്റി വെയ്ക്കാം
നമ്മക്ക് നമ്മളെ ഇണ്ടല്ലോ
അങ്ങോട്ടുമിങ്ങോട്ടും
മാറ്റ്യാലോ ചെക്കാ
അങ്ങോട്ടുമിങ്ങോട്ടും
മാറ്റ്യാലോ ചെക്കാ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ