2013, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

to all my ex; lovers especially the last one

നീ കവിത പറയുമ്പോള്‍ ഏറ്റവും ഉറക്കെ കൈ കൊട്ടുന്നത് ഞാനാണ് ..നിന്‍റെ കവിതകള്‍ലാണ് ഏറ്റവും മനോഹരമാവേണ്ടാത്
നീ പോകുന്ന വഴികളാണ് ഏറ്റവും സുന്ദരം
നിന്‍റെ പെണ്ണാണ്‌ ലോകത്തിലേയ്ക്കും വെച്ചു സുന്ദരി ആവേണ്ടത്
കുഞ്ഞു മാലാഖമാര്‍ക്ക് പകരം നില്‍ക്കേണ്ടത് നിന്‍റെ നക്ഷത്ര കുഞ്ഞുങ്ങളാണ്
നിന്‍റെ കഥകളിലൂടെ ആവണം ലോകത്തിലെ പുതിയ രാജ്യം തുറക്കപ്പെടെണ്ടത്
നിന്‍റെ വാഹനങ്ങള്‍ക്ക് മുന്‍പിലാവട്ടെ ദേവദാരുക്കളും വന്‍ മരങ്ങളും വഴി മാറി തരേണ്ടത്‌...
നിന്‍റെ വസ്ത്രങ്ങളാണ് നേര്‍ത്ത പട്ടിനെയ്ക്കാള്‍ ലോലം 
നീ പാനംചെയ്യപ്പെടേണ്ടത് അമൃതാവട്ടെ 
നിന്നെ തൊടാതെ പോകട്ടെ നിര്‍ഭാഗ്യങ്ങള്‍ ഓരോന്നും 
നോവുകള്‍ക്ക്‌ നീ അപരിചിതനാകട്ടെ 
സ്നേഹം നിറയട്ടെ വഴികളിലൊക്കെയും ...............

വിഷാദ വല്ലരി

ഞാന്‍ വിഷാദവല്ലി ചുറ്റിപ്പടര്‍ന്ന കാട്ടിലഞ്ഞി കണ്ണീര്‍കറകളും
ഉപ്പു നീരിറ്റുന്ന കൊച്ചരുവികളും എന്നില്‍ ഒളിച്ചിരിയ്ക്കുന്നു
നിറയുന്ന നീരാവിയില്‍ പുകയുന്ന ഇല കണ്ണുകള്‍ കൂട്ട്
പിടിയ്ക്കുന്നതീ മറഞ്ഞിറിയ്ക്കുന്ന ലവണാമ്ശം പേറുന്ന
കുത്തോഴുക്കിനെ തന്നെ ..............

ഞാന്‍ അപൂര്‍ണമായ ഒരു പിടി സ്വപ്നങ്ങളുടെ
പാതിയുടമസ്ഥയും കാവല്‍ കാരിയും തന്നെ
മറു പാതി തിരയാതെ മടുത്തവസാനിപ്പിയ്ക്കുന്നു
സര്‍വതും .........

ഈ വിഷാദ ചുറ്റുകളെന്നില്‍ നിറയ്ക്കുന്ന കൊടും
ഭയപ്പാടുകള്‍ മായുന്നില്ലോര്‍മകളില്‍ നിന്നും
അമാവാസികളോന്നില്‍ എന്‍റെ എല്ലില്‍ കൂടുകളെ
പോലും കാര്‍ന്നു തിന്നെന്റെ ആത്മാവിനെ ജയിക്കാന്‍
കെല്‍പ്പുള്ള വിധം എന്നില്‍ ആവസിച്ചു ശക്തി
പ്രപിക്കുന്നീ,നിഗൂഡ വശ്യമാം വിഷാദയാനം
ഭയാനകം ........

ഉന്മാദത്തിനും സുബോധതിനുമിടയിലെ ലോലമാം
ഭിത്തി കൂട്ടങ്ങളെ തച്ചുടച്ചു മുന്നേറട്ടെ .
അപഥസഞ്ചാരിണിയായി ...എന്നെ തന്നെ
ഭ്രാന്തിനു വിട്ടുകൊടുത്തു, ബന്ധനങ്ങളില്ലാതെ
ആടയാഭരണങ്ങള്‍ കാറ്റിലെറിഞ്ഞു,ഹരിത ദൃഡത
തന്‍ ഗന്ധം നുകര്‍ന്ന് ഭൂമിതന്‍ സപ്ത സ്വനങ്ങളില്‍
താളം ചവിട്ടി പുല്‍കൊടിയ്ക്കും അരയാലിലയ്ക്കുമോപ്പം
നിറഞ്ഞു നൃത്തമാടി എന്നെ തന്നെ വന്ദിയ്ക്കണം

കഠിന വിഷാദത്തിനും, കൊടിയ ഭ്രാന്തിനും ,ശാന്തമാം
മരണത്തിനുമപ്പുറമുള്ള മറുകരഎന്തെന്നന്നിയ്ക്കറിയണം
അനുഭവിക്കപ്പെട്ട അനുഭൂതികളുടെ പുന;
രാവിഷ്കരണത്തിനും മേല്‍ അവിടെ നിറയുവതെന്തു?
അപാരമാം ശൂന്യത ???

അതെന്‍റെ മാത്രം രാജ്യം പവിത്രമാക്കപ്പെട്ട പെണ്
പൂജ്യതയുടെ മാസ്മരികത ;രാജ്ഞിയായി സ്വയം
അവരോധിക്കപ്പെട്ട ഏക നാരിയായ് ഞാനും
ദേവനും ദേവതയും ഞാന്‍ തന്നെ
സ്വയം ഹനിയ്ക്കപ്പെടാനാവാത്ത സാമ്രാജ്യതിനുടമ
എന്‍റെ മാത്രം രാജ്യം ..................

മാന്ത്രിക ചരട്

മാന്ത്രിക ചരട്

എന്‍റെ ചുണ്ടുകള്‍ ചുംബനങ്ങള്‍ പൂക്കുന്ന
കൊടും കാടുകളായിരുന്നു ഏറെ പണ്ട്
ഈ മഞ്ഞ ചരടിന്റെ മായാജാലത്താല്‍
ഇതു വെറും ചുണ്ടുകള്‍ ആയി പരിവര്‍ത്തനം
ചെയ്യപ്പെട്ടു പോയത് വളരെ പെട്ടന്നായിരുന്നു

എന്‍റെ ഇടം കയ്യിലെ അനാമികയ്ക്കുള്ളില്‍
മറഞ്ഞു കിടന്ന വയലറ്റ് മറുക് തലോടി 
നിന്‍റെ ഭാഗ്യമറുകെന്നു ഓമനിയ്ക്കാത്ത
പ്രണയ സന്ധ്യകള്‍ ഉണ്ടായിട്ടില്ല ഇപ്പോള്‍
,ഈ താലിയുടെ ഒറ്റ സ്പര്‍ശനത്താല്‍
അതും വെറും ,വെറും കാക്കപുള്ളിയായി

എന്‍റെ അക്ഷരങ്ങള്‍ വിരിയുന്ന കടലാസ്
താളുകളില്‍ ഒളിഞ്ഞിരുന്നത് നിഗൂഡതകള്‍
പറയുന്ന അപൂര്‍വ സൃഷ്ടികള്‍ ഈ ഒറ്റ
ചരടിന്‍ തുമ്പിന്റെ മാന്ത്രികതയ്ക്ക് മുന്‍പില്‍
വാക്കുകളുടെ സമ്മേളങ്ങളും വെറും
പൈങ്കിളിയുമായി രൂപം മാറിയത്

ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത ഭൂപ്രദേശങ്ങള്‍
ഉറങ്ങുന്ന ഏതോ ഒരു വാഗ്ദത്ത ദേശം
എന്‍റെ ശരീരം ...എത്ര പെട്ടന്ന് ഒരു ശത്രു
രാഷ്ട്രമായി പരിണമച്ചു കീഴടക്കി ഈ
മാന്ത്രിക ചരട് ...

കാണപ്പെട്ട നിന്‍റെ കാവല്‍ മലാഖയില്‍
നിന്നും എത്ര പെട്ടന്ന് വെറും സ്ത്രീയാക്കി
മാറ്റിയതെന്നെ.......അതിശയം തന്നെ
Like ·  · Promote ·