തിരിച്ചു വരാത്ത വിധം
നിന്നെ ഉപേക്ഷിക്കുവാന്‍
ഒരിടം വേണം
നിന്നെ ഉപേക്ഷിക്കുവാന്‍
ഒരിടം വേണം
മലബാര്‍ എക്സ്പ്രസിന്റെ
തിരക്കു പിടിച്ച ബോഗിക്കുള്ളിലെ
വില കുറഞ്ഞ അത്തര്‍ മണങ്ങള്‍ക്കൊപ്പൊമോ
അല്ലെങ്കില്‍ പ്ലാറ്റ്ഫോമിലെ മുളക്
മണക്കുന്ന ചണച്ചാക്കുകള്‍ക്കിടയിലോ
കിടന്നു നീയെരിയട്ടെ
തിരക്കു പിടിച്ച ബോഗിക്കുള്ളിലെ
വില കുറഞ്ഞ അത്തര്‍ മണങ്ങള്‍ക്കൊപ്പൊമോ
അല്ലെങ്കില്‍ പ്ലാറ്റ്ഫോമിലെ മുളക്
മണക്കുന്ന ചണച്ചാക്കുകള്‍ക്കിടയിലോ
കിടന്നു നീയെരിയട്ടെ
എന്‍റെഎല്ലാ ഒറ്റവരി കവിതയും
ഞാന്‍ വരച്ച വെള്ളി ചിത്രങ്ങളും
അവന്‍റെ തന്നെ ചിത്രവും
നശിക്കട്ടെ
രഹസ്യ സ്വഭാവമുള്ള
പരസ്യ പ്പെട്ട ഉപേക്ഷിക്കലുകള്‍
ഞാന്‍ വരച്ച വെള്ളി ചിത്രങ്ങളും
അവന്‍റെ തന്നെ ചിത്രവും
നശിക്കട്ടെ
രഹസ്യ സ്വഭാവമുള്ള
പരസ്യ പ്പെട്ട ഉപേക്ഷിക്കലുകള്‍
ഉപേക്ഷിക്കുന്നവന്റെ വേദനയേക്കാള്‍
കൂടുതല്‍ ഉപേക്ഷിക്കപ്പെടുന്നവന്റെ
വേദന തന്നെയാണ് കഠിനം
എല്ലാ അഴുക്കുകളും അടിയുന്ന
ബസ് സ്റ്റേഷന്‍റെ പരുപരുത്ത
തറയില്‍ നിന്നെ കുഴിച്ചു മൂടണം
ആള്‍ക്കൂട്ടത്തില്‍ തള്ളിപ്പറയാനും
ഏറ്റു പറയാനും എളുപ്പമാണ്
കൂടുതല്‍ ഉപേക്ഷിക്കപ്പെടുന്നവന്റെ
വേദന തന്നെയാണ് കഠിനം
എല്ലാ അഴുക്കുകളും അടിയുന്ന
ബസ് സ്റ്റേഷന്‍റെ പരുപരുത്ത
തറയില്‍ നിന്നെ കുഴിച്ചു മൂടണം
ആള്‍ക്കൂട്ടത്തില്‍ തള്ളിപ്പറയാനും
ഏറ്റു പറയാനും എളുപ്പമാണ്
NH49 മുവാറ്റുപുഴ എറണാകുളം
ലോഫ്ലോര്‍ ബസിന്റെ ഇടത്തെ അറ്റത്തെ
ആരുമില്ലാത്ത സീറ്റില്‍ ഞാന്‍ അവനെ
ഉപേക്ഷിച്ചിട്ടുണ്ട്
കണ്ടു കിട്ടുന്നവര്‍ അവനെ ഏല്‍പ്പിക്കണം
ലോഫ്ലോര്‍ ബസിന്റെ ഇടത്തെ അറ്റത്തെ
ആരുമില്ലാത്ത സീറ്റില്‍ ഞാന്‍ അവനെ
ഉപേക്ഷിച്ചിട്ടുണ്ട്
കണ്ടു കിട്ടുന്നവര്‍ അവനെ ഏല്‍പ്പിക്കണം
ഭാഗ്യം ,കാമുകനൊരു പൂച്ചകുട്ടന്‍ അല്ല
(രതിക്കിടയില്‍ അല്ലാതെ )
അല്ലായിരുന്നെങ്കില്‍
ഏതു വഴിയിലിട്ടാലും നിയെന്റെ
കാല്‍ക്കല്‍ എത്തിയേനെ ....
(രതിക്കിടയില്‍ അല്ലാതെ )
അല്ലായിരുന്നെങ്കില്‍
ഏതു വഴിയിലിട്ടാലും നിയെന്റെ
കാല്‍ക്കല്‍ എത്തിയേനെ ....
എന്‍റെകവിതയിലെ
എല്ലാ കാലത്തുമുള്ള
ആണ്‍കുട്ടി
ഇത് നിന്നെ പറ്റി ഉള്ള
അവസാന കവിതയാണ്
എല്ലാ കാലത്തുമുള്ള
ആണ്‍കുട്ടി
ഇത് നിന്നെ പറ്റി ഉള്ള
അവസാന കവിതയാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ