കൊല്ലണം അവനെ !
പ്രേമത്തിന്‍റെ കൊടും ചൂടിനാല്‍
തപിക്കുന്ന ആ ഹൃദയം ഏത്
തീയില്‍ വലിച്ചെറിയുമ്പോഴാണ്
കത്തി തീരുക ?
തപിക്കുന്ന ആ ഹൃദയം ഏത്
തീയില്‍ വലിച്ചെറിയുമ്പോഴാണ്
കത്തി തീരുക ?
ഇനി പ്രണയത്തിലായിരിക്കുമ്പോള്‍
തെളിഞ്ഞു കണ്ട വയലറ്റ് ഞരമ്പുകള്‍
വരഞ്ഞു കളയണം
എന്നാലും രക്താണുക്കളില്‍ നിന്നും
പിന്നെയും അവന്‍ ഉയര്‍ക്കും
തെളിഞ്ഞു കണ്ട വയലറ്റ് ഞരമ്പുകള്‍
വരഞ്ഞു കളയണം
എന്നാലും രക്താണുക്കളില്‍ നിന്നും
പിന്നെയും അവന്‍ ഉയര്‍ക്കും
ഒടുക്കം ആണിയടിച്ചു കുരിശില്‍
കയറ്റാമെന്നു വെച്ചാല്‍ മൂന്നാം ദിവസം
ഉയര്‍ത് എഴുന്നേറ്റു പറ്റിക്കുന്ന ഇനമാണ്
കയറ്റാമെന്നു വെച്ചാല്‍ മൂന്നാം ദിവസം
ഉയര്‍ത് എഴുന്നേറ്റു പറ്റിക്കുന്ന ഇനമാണ്
കടലിലും രക്ഷയില്ല കടലിന്‍റെ
വഴിപ്പാടുകള്‍ നിശ്ചയമുള്ള അവനെ
കടലെടുക്കില്ല
വഴിപ്പാടുകള്‍ നിശ്ചയമുള്ള അവനെ
കടലെടുക്കില്ല
എന്നാലും കൊല്ലണം അവനെ !
കാമം കൊണ്ട് വിഷം തീണ്ടു
നീലിച്ചു പോയ ദേഹത്ത്
ഏത് കഠിന വിഷം ആണ്
ലേപനം ചെയ്യേണ്ടത്
ഒന്നും ഏശുകയില്ല...
നീലിച്ചു പോയ ദേഹത്ത്
ഏത് കഠിന വിഷം ആണ്
ലേപനം ചെയ്യേണ്ടത്
ഒന്നും ഏശുകയില്ല...
പിന്നെ എങ്ങനെയാണ് അവനെ കൊല്ലുക ??...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ