2012, ഏപ്രിൽ 16, തിങ്കളാഴ്‌ച

                        അച്ഛന്‍ 

         "വളവുകള്‍  നിറഞ്ഞ മലഞ്ഞെരിവിലൂടെ  വെയിലിനെ മുറിച്ചു അയാളുടെ കാറ് ഒരു     വെളുത്ത മാളികക്ക് മുമ്പില്‍ ചെന്ന് ചേര്‍ന്നു ,ഒരു വലിയ വെള്ളത്തൂവല്‍ പോലെ പച്ചപ്പില്‍ വിശ്രമിച്ചു ..അങ്ങിങ്ങ് കൂട്ടം തെറ്റിയപോലെ ചിതറിപോയ പെണ്‍ കിടാങ്ങള്‍ ,ചാപ്പലിനു മുമ്പില്‍ അയാള്‍ പകച്ചു നിന്നു.ഈ വരവിനും ഒരു ലെക്ഷ്യമുണ്ടായിരുന്നു ,സ്വാര്‍ത്ഥത കൊണ്ട് കളംഗപെടാത്ത ഒരു ലെക്ഷ്യം .വര്‍ഷയെ കാണാന്‍ ...അയാളുടെ മകളായിരുന്നു അവള്‍..
               പതിനേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് പകുതെടുക്കപ്പെട്ട സ്നേഹത്തിന്‍റെ ഒരു പകുതിയാണ്  അവള്‍ .അമ്മയോടൊപ്പം പിണങ്ങി പടിയിറങ്ങി ഏകാന്തതയെ വെല്ലു വിളിച്ചു ജീവിതം വാശിക്ക് ജീവിക്കുന്ന അമ്മയ്ക്കും മകള്‍ക്കും ഇടയില്‍ നില തെറ്റി വീണ വിശേഷണം ....പിതാവ്...അറിയില്ല മകള്‍ക്ക് അമ്മ അച്ഛനെ പറ്റി എന്ത് പറഞ്ഞിട്ടുണ്ടാവമെന്നു ?ഒരു പക്ഷെ ശത്രുവായി ചിത്രീകരിക്കപെട്ടെക്കാം ,കാണാന്‍ അനുവധിചില്ലെന്നു വരാം.സമ്മാനങ്ങള്‍ തിരസ്കരിക്കപ്പെട്ടെക്കാം ,എങ്കില്‍ പോലും കാണാതിരിക്കാനാവില്ല ,ഒരുപക്ഷെ ഇനി ഈ ജീവിതത്തില്‍ അതിനയില്ലന്നു വന്നേയ്ക്കാം.ഒട്ടൊരു ആശങ്കയോടെ ചുറ്റി ഗോവണികള്‍ ആയാസപെട്ടു കയറി.സന്ദര്‍ശക മുറിക്കുള്ളില്‍ ഹൃദയഭാരതോടെ പറയേണ്ട വാചകങ്ങള്‍ ഉരുവിട്ട് അയാള്‍ മകളെ കാത്തിരുന്നു.
            "ഇളം കാറ്റ് വകഞ്ഞു മാറ്റുന്ന നീലവിരികള്‍ പാറി കളിക്കുന്ന മധ്യാഹ്ന നിമിഷങ്ങളില്‍ ഒരു പതുങ്ങിയ പാദ പതനം ,അര്‍ദ്ധച്ചന്ദ്രനെന്നപോലൊരു പെണ്‍കുട്ടി മകളായിരുന്നു ,മുടിയിഴകള്‍ ചുവന്ന റിബന്‍ കൊണ്ട് മേടഞ്ഞിട്ടിരുന്നു ,പഴകിയ സ്കൂള്‍ യൂണിഫോമില്‍ .കുരിശുമാലയില്‍ അവള്‍ അയാള്‍ക്ക് മുമ്പില്‍ വാടി നിന്നു .അച്ഛനും മകള്‍ക്കും ഇടയില്‍ പരിജയപെടുതലുകള്‍ ആവശ്യമുണ്ടായിരുന്നില്ല .വര്‍ഷയ്ക്ക് അമ്മയെ കൂടാതെ സ്നേഹിക്കാന്‍ ഒരാള്‍ കൂടിയേ ഉള്ളു ..അതുകൊണ്ട് അവിചാരിതമായ സമാഗമത്തില്‍ അവള്‍ സ്തബ്ധയായി നിന്നു .
        അവളുടെ മുഖത്തെ ഭാവങ്ങള്‍ വായനക്ക് അതീതമാണ്  പറയാന്‍ ആശിച്ചത് പുറത്തേക്കു വന്നില്ല ,പകരം ചോദിച്ചത് ഇങ്ങനെയാണ്   ''ഒരുപാട് കൂട്ടുകാര്‍ ഉണ്ടോ ഇവിടെ ?''മറുപടിയും ശുഷ്കമായിരുന്നു ""ഒത്തിരി" ..........
അറിയാതെ അയാളുടെ മനസില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു .അവളെ ചേര്‍ത്ത് നിറുത്തണം എന്നും സമ്മാന പൊതികള്‍ കൊണ്ട് മൂടനമെന്നും ഉണ്ടായിരുന്നു പക്ഷെ വര്‍ഷങ്ങളുടെ അന്തരം അതിന്‍റെ കാരണം അയാളെ തടഞ്ഞു നിറുത്തി .അച്ഛന്‍ എന്നതിന്‍റെ വ്യാപ്തി ,അവളുടെ മനസ്സില്‍ എന്താണെന്നു ഒപ്പിയെടുക്കനയില്ല അയാള്‍ക്ക് .ഒന്നും മിണ്ടാതെ ചേര്‍ത്ത് നിറുത്തി പറഞ്ഞു "ഇതൊന്നു തന്നാല്‍ വാങ്ങുനതിനു മടിയുണ്ടോ? അമ്മ അരുതെന്ന് പറഞ്ഞിട്ടുണ്ടോ? മുന്‍പെന്ന പോലെ അവള്‍ ചുണ്ട് അനക്കി "ഇല്ല "പരസ്പരം സുഖമാണെന്ന് കണ്ണുകളിലൂടെ വായിച്ചു ,നെറുകയില്‍ ഒരു ചുംബനം നല്‍കി ,അയാള്‍ പതിയെ എഴുന്നേറ്റു യാത്ര ചോദിച്ചു .നിശബ്ധമായി പടിയിറങ്ങുമ്പോള്‍ മനസ്സില്‍ നിറയുന്ന ഓര്‍മകളെ തടയാന്‍ ശ്രേമിച്ചു  പരാജയപെട്ടു ,ഇടനാഴി തിരിയുമ്പോള്‍ പിന്നില്‍ നിന്നും ഒരു സ്വരം ""അയ്യോ അച്ഛാ മുന്‍വശത്തെ ഗേറ്റ് അടച്ചല്ലോ ,ഇനി പടിഞ്ഞാറു വഴിയെ പോകണം "   നിറഞ്ഞ കണ്ണുകള്‍ തുളുമ്പി പോകാതെ ശ്രെദിച്ചും കൊണ്ട് അയ്യാള്‍ തലയനക്കി .അയാളുടെ കാതുകള്‍ കേള്‍ക്കേണ്ടത് കേട്ടു നിര്‍വൃതിയടഞ്ഞു .ഒരു വെള്ളക്കാര്‍ കറുത്ത വഴിയിലൂടെ മാഞ്ഞു പോയി...... ............
*               *             *                               *                                *                          *
മുകളില്‍ വര്‍ഷ എന്നാ പെണ്‍കുട്ടി തിരശീലയിലെ വിരികള്‍ മറഞ്ഞു അച്ഛന്‍ എന്നതിന്‍റെ അമ്മ പഠിപ്പിച്ച നിര്‍വചനവും കണ്ടറിഞ്ഞ യാഥാര്‍ത്ഥ്യത്തിന് ഇടയില്‍ സത്യത്തെ തിരയുന്നു .എത്ര ശ്രമിച്ചിട്ടും പോരുതപെടനവാതെ രണ്ടു ധൃവങ്ങക്കിടയില്‍ അവള്‍  വിഷണ്ണയായി  നിന്നു .