അതെ ! മനപൂര്‍വം തന്നെയാണ് !
വഴി തെറ്റാണെന്നും ,ഒരിക്കലും തീരില്ലന്നും ,
വാഹനങ്ങള്‍ നദി പോലോഴുകി
നഗരത്തെ നിശ്ചലമാക്കുമെന്നും
നല്ല പോലെ അറിയാം ;
ഒന്നും എനിക്കു വേണ്ടി
കാത്തുനില്‍ക്കാതെ പോകുമെന്നും
ഉറപ്പുണ്ട് .....
വഴി തെറ്റാണെന്നും ,ഒരിക്കലും തീരില്ലന്നും ,
വാഹനങ്ങള്‍ നദി പോലോഴുകി
നഗരത്തെ നിശ്ചലമാക്കുമെന്നും
നല്ല പോലെ അറിയാം ;
ഒന്നും എനിക്കു വേണ്ടി
കാത്തുനില്‍ക്കാതെ പോകുമെന്നും
ഉറപ്പുണ്ട് .....
ഒരു സീബ്രാ ക്രോസ് പോലുമില്ലാത്ത
ഈ വഴിയില്‍ നിന്നെ മുറിച്ചു കടക്കുവാന്‍ വേണ്ടി
മാത്രമായി ഞാനെത്രയോ വട്ടം
കണ്ണുരുമ്മുന്നു ,നിന്‍റെ നോട്ടങ്ങള്‍ക്കായ്
ഈ വഴിയില്‍ നിന്നെ മുറിച്ചു കടക്കുവാന്‍ വേണ്ടി
മാത്രമായി ഞാനെത്രയോ വട്ടം
കണ്ണുരുമ്മുന്നു ,നിന്‍റെ നോട്ടങ്ങള്‍ക്കായ്
പെരുവഴിയുടെ പാതയോരങ്ങളില്‍
ഒരു സിഗ്നലിനെയും വക വയ്ക്കാതെ
നിന്‍റെയാ നീല വണ്ടി പായുമ്പോള്‍
എത്രവട്ടം ഞാനെന്‍റെ കണ്ണുകള്‍ കൊണ്ടുമ്മ
വെച്ചിട്ടുണ്ടെന്നോ നിന്നെ
കണ്ണുമ്മകള്‍ kiss emoticon
ഒരു സിഗ്നലിനെയും വക വയ്ക്കാതെ
നിന്‍റെയാ നീല വണ്ടി പായുമ്പോള്‍
എത്രവട്ടം ഞാനെന്‍റെ കണ്ണുകള്‍ കൊണ്ടുമ്മ
വെച്ചിട്ടുണ്ടെന്നോ നിന്നെ
കണ്ണുമ്മകള്‍ kiss emoticon
ഇങ്ങനെ നോക്കി നില്‍ക്കുമ്പോള്‍
വഴികളൊക്കെ പദപ്രശ്നമെന്നപോല്‍
എന്നെ കുഴപ്പിയ്ക്കുമ്പോള്‍
എത്ര വട്ടം ഞാനീ സഞ്ചാരത്തെ
ഊടുവഴിയിലൂടെ
പറഞ്ഞു വിട്ടിട്ടുണ്ടെന്നോ?
വഴികളൊക്കെ പദപ്രശ്നമെന്നപോല്‍
എന്നെ കുഴപ്പിയ്ക്കുമ്പോള്‍
എത്ര വട്ടം ഞാനീ സഞ്ചാരത്തെ
ഊടുവഴിയിലൂടെ
പറഞ്ഞു വിട്ടിട്ടുണ്ടെന്നോ?
എന്‍റെ ചെക്കാ ;
എല്ലായ്പ്പോഴും നീയെന്നെ കാണണമെന്നോ
എന്‍റെ മനസിലുള്ള ആ ഒരൊറ്റ വാക്ക്
കൂട്ടി വായിക്കണമെന്നോ
പറയുന്നില്ല ഞാന്‍
എന്‍റെ മനസിലുള്ള ആ ഒരൊറ്റ വാക്ക്
കൂട്ടി വായിക്കണമെന്നോ
പറയുന്നില്ല ഞാന്‍
ഇനി ഒരിക്കല്‍ കൂടി
നിന്റെയാ നീലക്കാര്‍
എന്നെ കടന്നു പോകുമ്പോള്‍
വലത്തേചില്ലിന്റെ ഒരല്‍പം താഴ്ത്തി
ആ വലിയ കണ്ണടയിലൂടെയല്ലാതെ
എന്നെയൊന്നു നോക്കി കൂടെ ?
മറ്റൊന്നിനുമല്ല
നീയെന്നെ കാണുന്നുണ്ടെന്നു
എന്നെ ഓര്‍മിപ്പിക്കുവാന്‍
ചില കണ്ണുമ്മകള്‍....
നിന്റെയാ നീലക്കാര്‍
എന്നെ കടന്നു പോകുമ്പോള്‍
വലത്തേചില്ലിന്റെ ഒരല്‍പം താഴ്ത്തി
ആ വലിയ കണ്ണടയിലൂടെയല്ലാതെ
എന്നെയൊന്നു നോക്കി കൂടെ ?
മറ്റൊന്നിനുമല്ല
നീയെന്നെ കാണുന്നുണ്ടെന്നു
എന്നെ ഓര്‍മിപ്പിക്കുവാന്‍
ചില കണ്ണുമ്മകള്‍....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ