2012, മേയ് 16, ബുധനാഴ്‌ച

          എന്‍റെ പ്രണയം

എന്‍റെ  പ്രണയം ;

                                 ചാവുകടലിന്റെ  ആഴങ്ങളിലേയ്ക്ക് ഒഴുകുന്നു 
                                 ചുവന്ന തടാകങ്ങക്കുള്ളില്‍ മുത്തുകളും  പവിഴങ്ങളുമായി
                                  എന്നില്‍ നിന്നും എന്‍റെ സന്തോഷങ്ങളെ  മറച്ചു 
                                 വെച്ചിരിക്കുന്നു
                                ഇനിയും അഗാധതയില്‍ പുകഞ്ഞു കത്തുന്ന 
                                അഗ്നിപര്‍വത കൂട്ടങ്ങളിലയിരിക്കാം എന്‍റെ  പ്രണയം 
                              കുടികൊള്ളുന്നത് .............
                              അനന്തതയിലേക്കുള്ള കാത്തിരുപാണ് എന്‍റെ പ്രണയം 
                             നിത്യതയിലെക്കുള്ള ഏകാന്ത പഥിക ഞാന്‍..........
                           പ്രണയച്ചുഴിയില്‍ കലങ്ങി ഞാന്‍ ദിശ അറിയാതെ പോകുന്നു 

എന്‍റെ  പ്രണയം

                  സായം കാലത്തേ മാനം പോലെ ചുവന്ന ചായം എന്‍റെ നെറുകയില്‍ 
                    അവശേഷിപ്പിക്കാതെ എവിടേക്കോ മറഞ്ഞു പോകുന്ന 
                 സൂര്യന്‍ പോലെ ആയിരിക്കാം ...........................................

എന്‍റെ പ്രണയത്തിന്‍റെ നിറം;

                        കരിം നീല ......വിഷം തീണ്ടിയ നീല........  പാപത്തിന്റ  ദംശനം         
                     പുരണ്ട ചുണ്ടിന്റെ വര്‍ണം. വിഷത്തിന്റെ  നീലിമ
                        കരയാമ്പൂക്കളും കാളിന്ദിയും കണ്ണനും പൂത്ത അതേ ചായം
                       മാറാടുന്ന സര്‍പ്പങ്ങളുടെ നാവില്‍ കുരുത്ത  കരിനീല 
                    എന്‍റെ  പ്രണയത്തെ നിറം പിടിപ്പിച്ചു ..........

എന്‍റെ പ്രണയം

                അതിന്‍റെ വ്യാപ്തി  നിന്‍റെ സ്വപ്നങ്ങളുടെ  പരിധിയിലാണ് 
              അതിനവസാനം ഇല്ലെങ്കില്‍ കൂടി  ഓര്‍മകളെ,,,,,,,,,,,,ഞാന്‍ 
                 നിങ്ങളെ ചിതയിലെയ്ക്ക് ക്ഷണിക്കുന്നു ......................