2013 മേയ് 29, ബുധനാഴ്‌ച

ഇതൊരു ഭൂപടമാണ് ..
ഉപ്പു വെള്ളം വീണോലിയ്ക്കുന്ന
കൊച്ചു വന്‍കരകളുടെ ശരീരം.
ചൂണ്ടു വിരലുകള്‍ നീട്ടി
അളന്നെഴുതിതിരിച്ച ഭൂപ്രദേശത്തിന്‍
മധ്യാഹ്നകാലഘട്ടമാണിന്നു

നീറ്റോഴുക്കുകള്‍ ,രണ്ടു നീല
തടാകങ്ങള്‍ കിഴക്കു ദിക്കില്‍
അടയാളമിട്ടളന്നെഴുതിയ
ആരോ മൊഴിഞ്ഞു ഇതു രണ്ടു
കണ്‍കളെന്നു ...
ചുവന്ന സമതലങ്ങളിലേയ്ക്ക്
ഊര്‍ന്നിറങ്ങിയ വിരലുകള്‍
മണ്ണിന്‍ ചുണ്ടുകളിലെയ്ക്ക്
പ്രണയം മറഞ്ഞിരിയ്ക്കുന്ന
ഗുല്‍മോഹര്‍ താഴ്വരകള്‍

അതിര്‍ത്തികളില്ലാത്ത രണ്ടു
കരങ്ങള്‍ രണ്ടു ദേശങ്ങളായീ
കടന്നു പോയീ, ഒപ്പം
അലയുന്ന കടല്‍ ചുഴികളും ,
ശൃംഗങ്ങളും ഗര്‍ത്തങ്ങളും
കൈയേറി ഈ മണ്ണിന്‍റെ
ഗര്‍ഭനിലങ്ങളില്‍ ഉര്‍വരത
നിഷേപിക്കുമ്പോഴും
അപരിചിതമായീ പോകുന്ന
ചില ഇടങ്ങളുണ്ടീ പടങ്ങളില്‍

എന്ത് കൊണ്ടാണീ മണ്ണിന്‍റെ
കത്തുന്ന മനസ് രേഖപ്പെടുത്താതെ
പോകുന്നത് ?
പല നിറങ്ങളില്‍ ചിതറി കിടക്കുന്ന
ഒറ്റ ആത്മാവിന്‍ നോവ്
ഭൂപടങ്ങളില്‍ കാണാത്തതെന്താണ് ?
ഭൂപങ്ങളില്‍ ഇല്ലാത്ത അഞ്ജാതമായ
ചില ഇടങ്ങള്‍ ....
1

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ