2013 മേയ് 2, വ്യാഴാഴ്‌ച


ഞാന്‍ നിന്നെ എന്നേ മറന്നില്ലാതയായീ
മഴ ചാറുന്ന തണുത്ത ഈ പുലരികളില്‍
നേര്‍ത്ത കൈവിരല്‍ തുമ്പുകളില്‍
ചുണ്ടമര്‍ത്തി മറക്കാമെന്നു
വാക്കു തരുന്നു തെറ്റുന്ന വാഗ്ദാന
ഉടംബടികളില്ല പിഴക്കാത്ത ഒരേ
ഒരു കടിഞ്ഞൂല്‍ കല്പനയാണിത്

പേരില്ലാത്ത ഏതോ ഒരു ഋതുവില്‍ ..
വെയില്ലാത്ത പകലും ,ഇരുട്ടില്ലാത്ത
രാവും ഇണ ചേരും നിമിഷാര്‍ദ്ദ്ധങ്ങളിലെപ്പോഴോ
ഞാന്‍ നിന്നെ വിസ്മൃതിയിലെയ്ക്കെറിഞ്ഞു കൊടുത്തു

ഒരിക്കല്‍ മാത്രം പൂക്കുന്ന എന്‍റെ
ചന്ദന മരങ്ങളുടെ പൂക്കലങ്ങളിലെപ്പോഴോ
കാറ്റിനു ദിശയില്ലാതാകും നേരം ,
ഇരുള്‍ പൂണ്ട നാഴികകളിലോന്നില്‍
ചുഴലിക്കാറ്റിന്‍ രൂപം മറയും യാമം
നമ്മള്‍ വിരഹം നുണയും

മഴവില്ലിനറ്റം മുറിഞ്ഞു വര്‍ണങ്ങള്‍
ചിതറി പടര്‍ക്കുന്ന മഴക്കാലമോന്നില്‍
പുതുമഴ കൊണ്ട മണ്ണ്‍ സുഗന്ധം പകരാതെ
പിടിച്ചു വയ്ക്കുന്ന വൈകുന്നേരങ്ങളില്‍
ജലവേഗങ്ങളില്‍ പളുങ്ക് മണികള്‍ താഴെ
നിന്നും മേലോട്ട് ചിതറി തൂവുന്ന ഒരുകാലം
നമ്മള്‍ പിരിഞ്ഞില്ലാതെയാകും ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ