ഞാന്‍ സര്‍വ സ്വതന്ത്ര
കന്യകാത്വത്തിന്റെ ഭാരം
ചുവന്ന സൂര്യനിലുപെക്ഷിച്ചു
മാതൃത്വം സ്വയം വരിച്ചവള്
കറുത്ത ശീലയാല്‍
വെളിച്ചം തടുത്തു
അന്ധയായവരോധിച്ചു
താഴ്ന്നതു നിന്നെടെനിയ്ക്കുള്ള
അപരിമിതമാം ദയയും ,
നാം ഒന്നെന്നുള്ള തിരച്ചറിവും
കൊണ്ടു ഞാന്‍ കണ്ണടച്ചു
പഞ്ചപതികളും നോക്കി
നിന്നെന്റെ നഗ്നത കവര്‍ന്നു പോകാതെ
ആറാമതോരുവനെ പ്രാര്‍ഥിച്ചതു
കൂടെ പിറക്കാത്തവനാങ്ങളയെന്നു
ചൊല്ലി പഠിക്കാന്‍
കാമതുരയായ പെണ്ണായി
നിനക്ക് മുന്പില് മൂക്കും
മാറും ഛെദിക്കപ്പെടാന്‍
നിന്നു തന്നത്
പ്രണയം കത്തുന്ന കാമമല്ലന്നു
വരുത്താന്‍
കളങ്കമേറ്റ് ഉറഞ്ഞു കൂടി
ഈ കല്പാളികളില് ഉറങ്ങി കിടക്കുമ്പോഴും
നിന്റെ പാദങ്ങളില്‍ മുക്തി കണ്ടത്
നീയാണെന്‍ ദൈവമെന്നു
തിരുത്താന്‍
ഒടുവില്‍ അഗ്നി പ്രവേശം നടത്തിയത്
പാതിവ്രത്യം പരീക്ഷിക്കുവാനും അല്ല
എന്നില്‍ കുരുങ്ങുന്ന നിന്റെ ഓര്‍മകളെ
ചാമ്പലാക്കി ഞാനീ മണ്ണി ലേയ്ക്ക് മടങ്ങുന്നു .........
കന്യകാത്വത്തിന്റെ ഭാരം
ചുവന്ന സൂര്യനിലുപെക്ഷിച്ചു
മാതൃത്വം സ്വയം വരിച്ചവള്
കറുത്ത ശീലയാല്‍
വെളിച്ചം തടുത്തു
അന്ധയായവരോധിച്ചു
താഴ്ന്നതു നിന്നെടെനിയ്ക്കുള്ള
അപരിമിതമാം ദയയും ,
നാം ഒന്നെന്നുള്ള തിരച്ചറിവും
കൊണ്ടു ഞാന്‍ കണ്ണടച്ചു
പഞ്ചപതികളും നോക്കി
നിന്നെന്റെ നഗ്നത കവര്‍ന്നു പോകാതെ
ആറാമതോരുവനെ പ്രാര്‍ഥിച്ചതു
കൂടെ പിറക്കാത്തവനാങ്ങളയെന്നു
ചൊല്ലി പഠിക്കാന്‍
കാമതുരയായ പെണ്ണായി
നിനക്ക് മുന്പില് മൂക്കും
മാറും ഛെദിക്കപ്പെടാന്‍
നിന്നു തന്നത്
പ്രണയം കത്തുന്ന കാമമല്ലന്നു
വരുത്താന്‍
കളങ്കമേറ്റ് ഉറഞ്ഞു കൂടി
ഈ കല്പാളികളില് ഉറങ്ങി കിടക്കുമ്പോഴും
നിന്റെ പാദങ്ങളില്‍ മുക്തി കണ്ടത്
നീയാണെന്‍ ദൈവമെന്നു
തിരുത്താന്‍
ഒടുവില്‍ അഗ്നി പ്രവേശം നടത്തിയത്
പാതിവ്രത്യം പരീക്ഷിക്കുവാനും അല്ല
എന്നില്‍ കുരുങ്ങുന്ന നിന്റെ ഓര്‍മകളെ
ചാമ്പലാക്കി ഞാനീ മണ്ണി ലേയ്ക്ക് മടങ്ങുന്നു .........
പ്രണയം വിഷയ മാകുന്ന കവിതകളിൽ വിരഹം കൂടെ വരുന്നത് എന്ത് കൊണ്ട് ..?
മറുപടിഇല്ലാതാക്കൂഅറിയില്ല ...പ്രണയം നോവുകളെ സമ്മാനിക്കുന്നതിനാലാവാം
മറുപടിഇല്ലാതാക്കൂ