2013 മേയ് 2, വ്യാഴാഴ്‌ച

കൈ രേഖകള്‍ 

മയങ്ങികിടപ്പുണ്ടത്രേ സൌ
ഭാഗ്യങ്ങളോരോന്നുമെന്‍ 
കൈവെള്ളയില്‍
കരിവീട്ടിയരഞ്ഞാണമ്പോല്‍ 
നീണ്ടു നിവര്‍ന്നു കിടപ്പാണ് 
ആയുര്‍രേഖയൊരു മിടുക്കതി 
പണ്ടേ ചത്തു തുലഞ്ഞൊരു 
മീന്‍ കണ്ണി യാണിതെന്നാരറിവൂ ?

തലങ്ങും വിലങ്ങും ചിതറി
തെറിച്ചു കിടക്കുന്ന നൂറായിരം
രേഖകളാണത്രെ എന്നെ നയിപ്പൂ
വാക്കുകള്‍ എറിഞ്ഞുടച്ചു
വേലിയേറ്റങ്ങളായി ഞാന്‍
ആഞ്ഞടിക്കുമ്പോള്‍ പൊടിച്ചു
നിര്‍ത്താന്‍ കെല്‍പ്പുള്ള നേര്‍ വര
എവിടെയാണോ ?

ശ്രീചക്രം വരഞ്ഞ നീണ്ട വിരല്‍
തുമ്പുകള്‍ അര്‍ത്ഥമില്ലായ്മ
അറിയില്ല പോലും
അതേ വിരല്‍ മുരിചൂര്‍ന്നു പോയ
നാണ്യകിലുക്കങ്ങളും കേട്ടവരില്ല

വടക്കുനിന്നും വരാന്‍ പോകുന്ന
രാജകുമാരനും ,പെറ്റ് വീഴേണ്ട
മൂന്നാല് കുഞ്ഞി രേഖകളുമുണ്ടീ
കൈ വരിക്കുള്ളില്‍

പൊടിഞ്ഞു പോയൊരു മംഗല്യ രേഖയായി
നീയെന്നുമെന്‍ കൈക്കുമ്പിളില്‍ ഉണ്ട്
ആരുമറിയാതെ ......
പറയാതെ .........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ