നീയുപേക്ഷിച്ച വയലറ്റ് നിറമുള്ള ചുംബനങ്ങള്‍
എന്റെ നെറ്റിമേല്‍ നേര്‍ത്ത മുറിപ്പാടുകളായീ
നോവുകളില്ലാതെ ചിത്രം വരയുന്നു ....
പൂര്‍ത്തിയാക്കപ്പെട്ട ഇരുപത്തിനാല് സംവല്സരങ്ങളില്‍
ആദ്യമായും അവസാനമായും മുദ്രിതമാക്കപ്പെട്ട
എന്‍റെ ചുണ്ടുകള്‍ ഇപ്പോള്‍ കല്ലറക്കാടുകളിലെ
വേദന തീണ്ടാത്ത കറുത്ത കരിങ്കല്‍ പാളികള്‍ ....
നേര്‍ത്ത പടലങ്ങളിലൂടെ കന്യകാത്വത്തിന്‍റെ
കാന്തികവലയം ഊര്‍ന്നു പോയ്
അനന്തതയിലേയ്ക്ക് ,നൊമ്പരമറിയാതെ ....
ഇനിയും എന്‍ അജ്ഞാതതയില്‍ കിടന്നു ,
നിലവിളിക്കുന്നതെന്താണ് ?
നിന്റെ നഖക്ഷതങ്ങള്‍ എന്‍റെ ആതാമാവിന്റെ
കടും കറകള്‍ തന്നെയാവാം
പ്രണയത്തിന്‍റെ നിര്‍വ്വചനങ്ങള്‍ നോവുകളുമായീ
കലഹിക്കുന്നു ....
നീ പ്രണയം കൊടുത്തു ശിക്ഷിച്ച എന്‍റെ
പ്രേതത്തിന്റെ നിലയ്ക്കാത്ത കരച്ചിലുകള്‍ ...
വല്ലാതെ പിടയുന്നല്ലോ ....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ