പ്രിയപ്പെട്ടവനെ,
നഗരങ്ങള്‍ ഉറക്കം നടിക്കുന്ന രാത്രികളിലേക്കോ
ജഡികാഭിലാഷങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന അരണ്ട വെളിച്ചം
നിറഞ്ഞ മുറികളിലേക്കോ അല്ല
ഞാന്‍ നിന്നെ ക്ഷണിക്കുന്നത് ,
സംശയിക്കണ്ട തെരുവുകളിലേക്ക് തന്നെ
ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒറ്റയ്ക്കാവാന്‍
പ്രേമം കൊണ്ട് ചുണ്ടുകള്‍ ബന്ധിക്കപ്പെടുവാന്‍ ...

നാം തമ്മില്‍ ചുംബിക്കുമ്പോള്‍
കുഞ്ഞുങ്ങള്‍ വഴി തെറ്റുമെന്നും,
ആകാശം താഴേയ്ക്ക് നിപതിക്കുമെന്നും
അവര്‍ പറയുന്നു
കുഞ്ഞുങ്ങള്‍ വഴി തെറ്റുമെന്നും,
ആകാശം താഴേയ്ക്ക് നിപതിക്കുമെന്നും
അവര്‍ പറയുന്നു
താഴെ വീഴുന്ന ആകാശം ഒറ്റ കൈ കൊണ്ട്
നീ തടുത്തു നിറുത്തുക
എന്നിട്ട് ,നീണ്ടു വിളര്‍ത്ത നാരങ്ങാ നിറമുള്ള
വിരലുകള്‍ എന്‍റെ വീര്‍ത്ത അടി വയറ്റില്‍ വെച്ചു
എന്നിലൂടെ അവളെയും ചുംബിക്കുക
ഒരു കുഞ്ഞി പൂവിനെയെന്നെ പോലെ ..
എല്ലാ കുഞ്ഞുങ്ങള്‍ക്കും വേണ്ടി...
നീ തടുത്തു നിറുത്തുക
എന്നിട്ട് ,നീണ്ടു വിളര്‍ത്ത നാരങ്ങാ നിറമുള്ള
വിരലുകള്‍ എന്‍റെ വീര്‍ത്ത അടി വയറ്റില്‍ വെച്ചു
എന്നിലൂടെ അവളെയും ചുംബിക്കുക
ഒരു കുഞ്ഞി പൂവിനെയെന്നെ പോലെ ..
എല്ലാ കുഞ്ഞുങ്ങള്‍ക്കും വേണ്ടി...
മാറ്റപ്പെടേണ്ട ഈ ലോകത്തിനു വേണ്ടി .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ