ദൂരേയൊരിടത്തു ഗ്രീഷ്മത്തില്‍
വിഷാദം പൊഴിക്കുന്ന
ഒരൊറ്റയില മരം
പുലരുമ്പോള്‍ ഘനീഭവിച്ചു
കിടക്കുന്ന വിഷാദകണങ്ങളെ
എല്ലാ പകലുകളും ആരും ,
കാണാതെ തുടച്ചെടുക്കുന്നു
വിഷാദം പൊഴിക്കുന്ന
ഒരൊറ്റയില മരം
പുലരുമ്പോള്‍ ഘനീഭവിച്ചു
കിടക്കുന്ന വിഷാദകണങ്ങളെ
എല്ലാ പകലുകളും ആരും ,
കാണാതെ തുടച്ചെടുക്കുന്നു
നീയിങ്ങനെ നിറഞ്ഞു തുളുമ്പി
ഒറ്റ ഇല പൊട്ടായി ഞാന്‍
ഈ ചില്ലയുടെ നെഞ്ചില്‍
പറ്റി കിടക്കുന്നു
ഇളം വെയിലുകള്‍ ,കടും വെയിലുകള്‍
ഒക്കെയും ചിത്രങ്ങളായി
മാറി മാറി നിന്നെ
ഉമ്മ വെയ്ക്കുന്നു
ഒറ്റ ഇല പൊട്ടായി ഞാന്‍
ഈ ചില്ലയുടെ നെഞ്ചില്‍
പറ്റി കിടക്കുന്നു
ഇളം വെയിലുകള്‍ ,കടും വെയിലുകള്‍
ഒക്കെയും ചിത്രങ്ങളായി
മാറി മാറി നിന്നെ
ഉമ്മ വെയ്ക്കുന്നു
നീ മുന്‍പ് കണ്ട ആ പച്ചിലയുണ്ടല്ലോ
ഇല ഞെരമ്പുകള്‍ ,പ്യൂപ്പകുഞ്ഞുങ്ങള്‍
പഴുക്കാത്തയാ പച്ചില
അതൊരു ഛായാപടമാണ്
വിരസതയുടെ നീണ്ടു വിളര്‍ത്ത
വിരലുകള്‍ കോറി വരച്ച പടം
ഇല ഞെരമ്പുകള്‍ ,പ്യൂപ്പകുഞ്ഞുങ്ങള്‍
പഴുക്കാത്തയാ പച്ചില
അതൊരു ഛായാപടമാണ്
വിരസതയുടെ നീണ്ടു വിളര്‍ത്ത
വിരലുകള്‍ കോറി വരച്ച പടം
ഒറ്റയ്ക്കിരുന്നു ഞാന്‍ വിങ്ങുന്നു
ഞാനിപ്പോള്‍ ചെയ്യാത്ത കുറ്റത്തിന്
തനിയെ ചാരനിറക്കുപ്പായം
അണിഞ്ഞ കുട്ടി
ഞാനിപ്പോള്‍ ചെയ്യാത്ത കുറ്റത്തിന്
തനിയെ ചാരനിറക്കുപ്പായം
അണിഞ്ഞ കുട്ടി
എന്‍റെ മള്‍ബറി മരമേ
ഞാന്‍ എവിടെയാണ് .....?
ഞാന്‍ എവിടെയാണ് .....?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ