ആത്യന്തികമായി
ഞാനൊരു വിപ്ലവത്തിന്‍റെ
ഭാഗഭാക്കാവുകയാണ്..
എന്നിലെ സമാധാനവാദിയും,
വിപ്ലവവാദിയും കൂടി കലഹിച്ചെന്നെ
തോല്‍പ്പിച്ചു കൊണ്ടിരിയ്ക്കുന്നു
ഇന്ദുലേഖയുടെ
പട്ടുനൂല്‍ മുടിയിഴകള്‍ക്കുള്ളില്‍
ഞാന്‍ കുരുങ്ങിക്കിടന്നപ്പോഴാണവള്‍
കീമോ വാര്‍ഡിലെ മൊട്ടതലകളുമായി
വന്നെന്‍റെ സ്വൈര്യം നശിപ്പിച്ചത്
എന്നെ മൌനിയാക്കിയത് ...
അതേ വിപ്ലവവാദിയാണ്
ഫെയര്‍ ആന്‍ഡ് ലൌലിയുടെ
വശീകരിപ്പിയ്ക്കുന്ന
ശ്വേതവര്‍ണത്തോടുള്ള ആരാധന
പൊളിച്ചടുക്കി കൈയില്‍ തന്നത്
സകല ഫോര്‍മാലിറ്റിയുടെയും
വെച്ചു കെട്ടലിന്‍റെയും,
നിറമാക്കിയ വെളുപ്പിനെ
സ്വപ്നം കണ്ടപ്പോഴാണ്
ചിന്തകളുടെ നാഡീവ്യൂഹത്തിലേക്ക്
ബേര്‍ണസ് വാര്‍ഡിലെ
പാതി വെന്ത മുഖമുള്ള
വീണയെ പറഞ്ഞു വിട്ടു
എന്നെയവള്‍ നിശബ്ദയാക്കിയതും
പിന്നെയും
സ്വന്തം അഴകളവുകളെ പറ്റി
അമിതവിശ്വാസത്തോടെ
അഹങ്കരിച്ചു നിന്നപ്പോള്‍
ആ അവള്‍ ആണ് അത് കാണിച്ചു തന്നത്
നിറഞ്ഞ മാറുകള്‍
അപ്പക്കൂടുകളായി മാറണമെ
എന്ന് പ്രാര്‍ഥിക്കുന്ന
വഴിയോര ജന്മങ്ങള്‍ക്ക് മുന്നില്‍
സകല സൗന്ദര്യ സങ്കല്‍പ്പങ്ങളും
വാര്‍ന്നു പോയി
വിപ്ലവകാരികള്‍ തോല്‍ക്കാറില്ല ....
അവള്‍ ജയിച്ചുകൊണ്ടേയിരിയ്ക്കുന്നു
ഞാനൊരു വിപ്ലവത്തിന്‍റെ
ഭാഗഭാക്കാവുകയാണ്..
എന്നിലെ സമാധാനവാദിയും,
വിപ്ലവവാദിയും കൂടി കലഹിച്ചെന്നെ
തോല്‍പ്പിച്ചു കൊണ്ടിരിയ്ക്കുന്നു
ഇന്ദുലേഖയുടെ
പട്ടുനൂല്‍ മുടിയിഴകള്‍ക്കുള്ളില്‍
ഞാന്‍ കുരുങ്ങിക്കിടന്നപ്പോഴാണവള്‍
കീമോ വാര്‍ഡിലെ മൊട്ടതലകളുമായി
വന്നെന്‍റെ സ്വൈര്യം നശിപ്പിച്ചത്
എന്നെ മൌനിയാക്കിയത് ...
അതേ വിപ്ലവവാദിയാണ്
ഫെയര്‍ ആന്‍ഡ് ലൌലിയുടെ
വശീകരിപ്പിയ്ക്കുന്ന
ശ്വേതവര്‍ണത്തോടുള്ള ആരാധന
പൊളിച്ചടുക്കി കൈയില്‍ തന്നത്
സകല ഫോര്‍മാലിറ്റിയുടെയും
വെച്ചു കെട്ടലിന്‍റെയും,
നിറമാക്കിയ വെളുപ്പിനെ
സ്വപ്നം കണ്ടപ്പോഴാണ്
ചിന്തകളുടെ നാഡീവ്യൂഹത്തിലേക്ക്
ബേര്‍ണസ് വാര്‍ഡിലെ
പാതി വെന്ത മുഖമുള്ള
വീണയെ പറഞ്ഞു വിട്ടു
എന്നെയവള്‍ നിശബ്ദയാക്കിയതും
പിന്നെയും
സ്വന്തം അഴകളവുകളെ പറ്റി
അമിതവിശ്വാസത്തോടെ
അഹങ്കരിച്ചു നിന്നപ്പോള്‍
ആ അവള്‍ ആണ് അത് കാണിച്ചു തന്നത്
നിറഞ്ഞ മാറുകള്‍
അപ്പക്കൂടുകളായി മാറണമെ
എന്ന് പ്രാര്‍ഥിക്കുന്ന
വഴിയോര ജന്മങ്ങള്‍ക്ക് മുന്നില്‍
സകല സൗന്ദര്യ സങ്കല്‍പ്പങ്ങളും
വാര്‍ന്നു പോയി
വിപ്ലവകാരികള്‍ തോല്‍ക്കാറില്ല ....
അവള്‍ ജയിച്ചുകൊണ്ടേയിരിയ്ക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ