നീലതടാകത്തിന്റെ
ആഴവും തണുപ്പുമറിയാന്‍
ഞാനാണ് നിന്നെ
വിരല്‍ തുമ്പുകള്‍കൊണ്ട്
പറഞ്ഞു വിട്ടത് ...
ഒടുവില്‍ നീല ബലൂണ്‍പോലെ
നിയിങ്ങനെ പൊങ്ങു തടിയായി
തണുപ്പു തിന്നു തീര്‍ത്തിട്ടില്ലാത്ത
ചുണ്ടുകളും ,മലര്‍ന്ന കണ്ണുകളും
ഉമ്മകള്‍ കൊണ്ട് പൂട്ടിയിട്ടത്
ഞാനാണ്...
അവസാനം ഭാരമില്ലാത്ത
നിന്‍റെ ദേഹം
മണ്ണിനടിയില്‍ സൂക്ഷിച്ചു
വെച്ചിട്ടുണ്ട്
തളിരിനെക്കാളും
പൂവിനെക്കാളും മുന്‍പേ
വസന്തമറിയുന്നത്
വേരുകളായത് കൊണ്ടാണ്
ഞാന്‍ നിന്നെ
മണ്ണിനടിയില്‍
വേരുകളോട് ചേര്‍ത്ത്
കുഴിച്ചിട്ടത്.
വസന്തം ആദ്യം നിന്നെ തൊടട്ടെ
ആഴവും തണുപ്പുമറിയാന്‍
ഞാനാണ് നിന്നെ
വിരല്‍ തുമ്പുകള്‍കൊണ്ട്
പറഞ്ഞു വിട്ടത് ...
ഒടുവില്‍ നീല ബലൂണ്‍പോലെ
നിയിങ്ങനെ പൊങ്ങു തടിയായി
തണുപ്പു തിന്നു തീര്‍ത്തിട്ടില്ലാത്ത
ചുണ്ടുകളും ,മലര്‍ന്ന കണ്ണുകളും
ഉമ്മകള്‍ കൊണ്ട് പൂട്ടിയിട്ടത്
ഞാനാണ്...
അവസാനം ഭാരമില്ലാത്ത
നിന്‍റെ ദേഹം
മണ്ണിനടിയില്‍ സൂക്ഷിച്ചു
വെച്ചിട്ടുണ്ട്
തളിരിനെക്കാളും
പൂവിനെക്കാളും മുന്‍പേ
വസന്തമറിയുന്നത്
വേരുകളായത് കൊണ്ടാണ്
ഞാന്‍ നിന്നെ
മണ്ണിനടിയില്‍
വേരുകളോട് ചേര്‍ത്ത്
കുഴിച്ചിട്ടത്.
വസന്തം ആദ്യം നിന്നെ തൊടട്ടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ