അരിച്ചിറങ്ങുന്ന പ്രകാശത്തിന്‍റെ
കീറിലൂടെ നീ നിറങ്ങളുടെ
അളവെടുക്കുന്നു
അവയെയുടുപ്പിക്കുവാന്‍
കീറിലൂടെ നീ നിറങ്ങളുടെ
അളവെടുക്കുന്നു
അവയെയുടുപ്പിക്കുവാന്‍
വെളിച്ചം മെനഞ്ഞു പുതിയ
കുപ്പായങ്ങള്‍ ഉണ്ടാക്കുന്നു
ഞാന്‍ കണ്ണ് തുറക്കുമ്പോള്‍
ചുറ്റിനും ചുവന്ന ചായം
ഒഴുകി പടരുന്നു
ചിതറിയ ചായകൂട്ടുകള്‍
പല നിറങ്ങള്‍
പച്ച നിറം കൊണ്ടെന്‍റെ
നെറ്റിയില്‍ മുദ്രയിടും
നീല കൊണ്ട് കണ്ണിലും
ചുവപ്പ് കൊണ്ട് ചുണ്ടിലും
വയലറ്റ് കൊണ്ട് നെഞ്ചിലും
നീ അടയാളപ്പെടുത്തും
ഇനി നിനക്ക് വരയ്ക്കാന്‍
നിറങ്ങളില്ലതാകുമ്പോള്‍
നീ കറുപ്പിലേയ്ക്കും
വെളുപ്പിലേയ്ക്കും
തിരിയും ...
വെളുപ്പ് നേര്‍ത്ത്,നേര്‍ത്ത്
കറുപ്പാകും ,അപ്പോള്‍
നീ നിന്‍റെ നിറങ്ങളെ
അവിടെ കണ്ടെത്തും ,
രൂപങ്ങളെ കാണും
നമുക്ക് ചുറ്റിനും നിന്നും
നിറങ്ങള്‍ ഓടി ഒളിക്കും
നീ നിറങ്ങളെ വെറുക്കാന്‍
ശീലിയ്ക്കും.....
കുപ്പായങ്ങള്‍ ഉണ്ടാക്കുന്നു
ഞാന്‍ കണ്ണ് തുറക്കുമ്പോള്‍
ചുറ്റിനും ചുവന്ന ചായം
ഒഴുകി പടരുന്നു
ചിതറിയ ചായകൂട്ടുകള്‍
പല നിറങ്ങള്‍
പച്ച നിറം കൊണ്ടെന്‍റെ
നെറ്റിയില്‍ മുദ്രയിടും
നീല കൊണ്ട് കണ്ണിലും
ചുവപ്പ് കൊണ്ട് ചുണ്ടിലും
വയലറ്റ് കൊണ്ട് നെഞ്ചിലും
നീ അടയാളപ്പെടുത്തും
ഇനി നിനക്ക് വരയ്ക്കാന്‍
നിറങ്ങളില്ലതാകുമ്പോള്‍
നീ കറുപ്പിലേയ്ക്കും
വെളുപ്പിലേയ്ക്കും
തിരിയും ...
വെളുപ്പ് നേര്‍ത്ത്,നേര്‍ത്ത്
കറുപ്പാകും ,അപ്പോള്‍
നീ നിന്‍റെ നിറങ്ങളെ
അവിടെ കണ്ടെത്തും ,
രൂപങ്ങളെ കാണും
നമുക്ക് ചുറ്റിനും നിന്നും
നിറങ്ങള്‍ ഓടി ഒളിക്കും
നീ നിറങ്ങളെ വെറുക്കാന്‍
ശീലിയ്ക്കും.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ