ലോകത്തിലെ അവസാന
കവിതയെഴുതുവാന്‍
നീ ഒരുങ്ങുകയായിരുന്നു
ആ വിരലില്‍ ചുംബിച്ചു
ഞാന്‍ ഉറങ്ങുകയായിരുന്നു
അപ്പോള്‍ ആകാശവും ഭൂമിയും
അതി വിദഗ്ധമായൊരു
കൈമാറ്റ ചര്‍ച്ചയ്ക്കു തയ്യാറെടുക്കുന്നു
മഴവില്ലൂന്നി ആകാശം
ഭൂമിയെ വിലക്കെടുക്കുന്നു
ചുവപ്പില്ലാത്ത മഴവില്ല്
രക്തവിപ്ലവങ്ങളുടെ
കറയേറ്റു ചുവക്കുന്നു
മണ്ണിന്‍റെ പച്ചപ്പിനെ
ഓസോണ്‍ സുഷിരങ്ങളിലൂടെ
ഭൂമി തന്നെ ആകാശത്തിനു കടത്തുന്നു
വറ്റി പോയ നദികളെല്ലാം
മേഘത്തിനു കുറുകെ
ചാലുകളായി രൂപാന്തരം
പ്രാപിയ്ക്കുന്നു
നിറങ്ങളെയും കള്ളങ്ങളെയും
ഒപ്പിയെടുത്തു
വാര്‍ത്തകള്‍ എന്ന് വിളിക്കുന്ന
ഒരു കൂട്ടം ആളുകള്‍ക്ക് മുന്നിലൂടെ
സമാധാന ഉടമ്പടി ഒളിച്ചു നടക്കുന്നു
ഒടുവില്‍ നിന്‍റെ വിരലും ഛെദിക്കപ്പെട്ടു
ഭൂമിയിലെ മനുഷ്യരെ പറ്റി
ഇനിയാരു കവിത കുറിക്കും ?
ഗര്‍ഭത്തിലേ ബലാല്‍ക്കാരം
ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ
ഭ്രൂണത്തിന് മുകളിലിരുന്നു
ദൈവങ്ങളൊക്കെ
പുതിയ ആകാശത്തെയും
പുതിയ ഭൂമിയേയും
പറ്റി ചര്‍ച്ച ചെയ്യുന്നു
പിന്നീടൊരിക്കലും ഭൂമിയില്‍
കവിത പിറന്നിട്ടില്ല
അതി വിദഗ്ധമായൊരു
കൈമാറ്റ ചര്‍ച്ചയ്ക്കു തയ്യാറെടുക്കുന്നു
മഴവില്ലൂന്നി ആകാശം
ഭൂമിയെ വിലക്കെടുക്കുന്നു
ചുവപ്പില്ലാത്ത മഴവില്ല്
രക്തവിപ്ലവങ്ങളുടെ
കറയേറ്റു ചുവക്കുന്നു
മണ്ണിന്‍റെ പച്ചപ്പിനെ
ഓസോണ്‍ സുഷിരങ്ങളിലൂടെ
ഭൂമി തന്നെ ആകാശത്തിനു കടത്തുന്നു
വറ്റി പോയ നദികളെല്ലാം
മേഘത്തിനു കുറുകെ
ചാലുകളായി രൂപാന്തരം
പ്രാപിയ്ക്കുന്നു
നിറങ്ങളെയും കള്ളങ്ങളെയും
ഒപ്പിയെടുത്തു
വാര്‍ത്തകള്‍ എന്ന് വിളിക്കുന്ന
ഒരു കൂട്ടം ആളുകള്‍ക്ക് മുന്നിലൂടെ
സമാധാന ഉടമ്പടി ഒളിച്ചു നടക്കുന്നു
ഒടുവില്‍ നിന്‍റെ വിരലും ഛെദിക്കപ്പെട്ടു
ഭൂമിയിലെ മനുഷ്യരെ പറ്റി
ഇനിയാരു കവിത കുറിക്കും ?
ഗര്‍ഭത്തിലേ ബലാല്‍ക്കാരം
ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ
ഭ്രൂണത്തിന് മുകളിലിരുന്നു
ദൈവങ്ങളൊക്കെ
പുതിയ ആകാശത്തെയും
പുതിയ ഭൂമിയേയും
പറ്റി ചര്‍ച്ച ചെയ്യുന്നു
പിന്നീടൊരിക്കലും ഭൂമിയില്‍
കവിത പിറന്നിട്ടില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ