നീ സമത്വത്തെ കുറിച്ച്
പ്രസംഗിച്ചപ്പോള്‍ ഞാന്‍
കൂട്ടം തെറ്റിയ ഉറുമ്പിന്‍ നിരകളെ
കൂട്ടിയോജിപ്പിയ്ക്കുകയായിരുന്നു
നീ കവിത എഴുതിയപ്പോള്‍
ഞാന്‍ അറ്റ് പോയ ശലഭചിറകിലെ
വര്‍ണങ്ങള്‍ കൂട്ടിചേര്‍ക്കുകയായിരുന്നു
നീ പ്രണയത്തെ പറ്റി പറഞ്ഞപ്പോള്‍
ഞാന്‍ പരസ്പരം സ്നേഹിച്ചു
വിഷമുതിര്‍ത്തു ഇല്ലാതായ
സര്‍പ്പ ശരീരങ്ങള്‍ക്ക് മേല്‍
ശവകുടീരം തീര്‍ത്ത ചിതല്‍പുറ്റുകളെ
തൊട്ടോമനിയ്ക്കുകയായിരുന്നു
നീ ഒരേ സമയം വിപ്ലവകാരിയും
കവിയും എന്‍റെ കാമുകനും ആണ്
പ്രസംഗിച്ചപ്പോള്‍ ഞാന്‍
കൂട്ടം തെറ്റിയ ഉറുമ്പിന്‍ നിരകളെ
കൂട്ടിയോജിപ്പിയ്ക്കുകയായിരുന്നു
നീ കവിത എഴുതിയപ്പോള്‍
ഞാന്‍ അറ്റ് പോയ ശലഭചിറകിലെ
വര്‍ണങ്ങള്‍ കൂട്ടിചേര്‍ക്കുകയായിരുന്നു
നീ പ്രണയത്തെ പറ്റി പറഞ്ഞപ്പോള്‍
ഞാന്‍ പരസ്പരം സ്നേഹിച്ചു
വിഷമുതിര്‍ത്തു ഇല്ലാതായ
സര്‍പ്പ ശരീരങ്ങള്‍ക്ക് മേല്‍
ശവകുടീരം തീര്‍ത്ത ചിതല്‍പുറ്റുകളെ
തൊട്ടോമനിയ്ക്കുകയായിരുന്നു
നീ ഒരേ സമയം വിപ്ലവകാരിയും
കവിയും എന്‍റെ കാമുകനും ആണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ