___രണ്ടാം തരം______
നിന്‍റെ അളന്നെഴുത്തലുകള്‍ക്ക് മുന്‍പില്‍
ഞാനൊരിയ്ക്കലും ഒന്നമാതായിരുന്നില്ല
രണ്ടാമത് മാത്രം ..പകരക്കാരിയായ
ഒരു കാമുകി ,സുവിദ്യയ്ക്ക് പകരം
അനുതാരയ്ക്ക് പകരം അതിങ്ങനെ
നീണ്ടു പോകുന്നു പരാതികളില്ലാതെ
കുറിയ്ക്കട്ടെ ഞാന്‍ യഥാര്‍ത്ഥത്തില്‍
ഒരു വിധവ സുമംഗലിയെ പോല്‍
ചുവന്ന പട്ടുടുത്തു കണ്‍ മഷി ഇട്ട
നിറഞ്ഞ കണ്‍കളുമായി ജീവിതം
പറയുന്നു ,ഞാന്‍ അര്‍ഹതയ്ക്കുമപ്പുറം
സ്നേഹമറിഞ്ഞവള്‍ പകരം വയ്ക്കേണ്ട
മറ്റൊരു ജന്മത്തിനുടമ
സുവിദ്യയ്ക്ക് ....
കാലം തെറ്റി പെയ്ത മഴ നനച്ച ഇടനാഴിയുടെ
അവസാനത്തെ മുറികളോന്നില്‍ ഞാന്‍
അവളുടെ ജീവനു കാവല്‍ ഇരിയ്ക്കുന്നു
എന്‍റെ കാമുകന്‍റെ പ്രണയിനിയ്ക്കായി
അവളുടെ നീല ഞരമ്പുകള്‍ക്കുള്ളിലെ പച്ച
രക്ത പ്രവാഹമളന്നു ഞാന്‍ കൂട്ടിരുന്നു
കണ്ണ് നിറയാതെ കാത്തിരുന്നു അവനു വേണ്ടി
മരുന്ന് മണക്കുന്ന വാടിയ ദേഹം ..
സ്തനാര്‍ബുധതോടു പടവെട്ടി തോറ്റിരുന്നു
ഞാന്‍ നിന്‍റെ പകരക്കാരി ഈ ഓര്‍മകളില്‍
നീ അവനു കുറിച്ച മറ്റൊരു കവിത എന്‍റെ
നാവിന്‍ തുമ്പില്‍ കുരുങ്ങി കിടക്കുന്നു ..
വികിരണ പ്രഭാവത്തില്‍ പൊഴിഞ്ഞുര്‍ന്ന
നിന്‍റെ നീല മുടിയില്‍ ഇനിയുമാവന്‍
കെട്ടപ്പെട്ടിരിയ്ക്കുന്നല്ലോ ഞണ്ടിന്‍ കുഞ്ഞുങ്ങള്‍
കാര്‍ന്നു തിന്ന വിളവില്ലാത്ത ഗര്‍ഭനിലങ്ങളും
പാലൂറാത്ത വരണ്ട മുലകളും എന്‍റെ മുന്നില്‍
വച്ചാണ് അറുത്തുകളഞ്ഞത്..കൂടെ അവന്‍
നിനക്കു കടം തന്ന ഉമ്മകളും ....
ഒടുവില്‍ ആശുപത്രി കിടക്കയില്‍ ആത്മാവിനെ
വിവസ്ത്രണം ചെയ്തു എന്‍റെ വിരല്‍ തുമ്പുകള്‍
അവന്റെ പരുക്കന്‍ കയ്യില്‍ കോര്‍ത്ത് നീ മടങ്ങി
എന്നെ പകരക്കാരിയാക്കി....
അവന്‍റെ ചുവന്ന ചുംബങ്ങള്‍ക്കിപ്പോഴും
നിന്‍റെ മനം മടുപ്പിക്കുന്ന മരുന്ന് ഗന്ധം
അവന്‍റെ ഹൃദയ മിടിപ്പുകള്‍ക്ക് ചെവിടോര്‍ത്താല്‍
കേള്‍ക്കുന്ന പേര് നിന്‍റെ ....
ഇനിയുമീ കഥകളാവര്‍ത്തിച്ചു കൂടാ
വിസ്മൃതിയിലേയ്ക്കു തള്ളിയിട്ടു ഞാന്‍
ഒരിക്കല്‍ കൂടി കൊല്ലട്ടെ നിന്നെ ....
വയ്യ ...എത്ര മറന്നിട്ടും മറക്കാനാവാതെ
ചുവന്നു പോയ നിന്‍റെ നെഞ്ചിലെ വെള്ള
നിറമുള്ള കെട്ടുകള്‍ എന്‍റെ പ്രണയത്തെ
തോല്പ്പിയ്ക്കുന്നു ഇനി ഈ ഭാവങ്ങള്‍ ഇല്ല
ആട്ടങ്ങള്‍ക്കവസാനം എനിയ്ക്ക് ഞാന്‍ ആവണം
ഞാന്‍ ..ഞാന്‍ മാത്രമാവണം ..
നിന്‍റെ അളന്നെഴുത്തലുകള്‍ക്ക് മുന്‍പില്‍
ഞാനൊരിയ്ക്കലും ഒന്നമാതായിരുന്നില്ല
രണ്ടാമത് മാത്രം ..പകരക്കാരിയായ
ഒരു കാമുകി ,സുവിദ്യയ്ക്ക് പകരം
അനുതാരയ്ക്ക് പകരം അതിങ്ങനെ
നീണ്ടു പോകുന്നു പരാതികളില്ലാതെ
കുറിയ്ക്കട്ടെ ഞാന്‍ യഥാര്‍ത്ഥത്തില്‍
ഒരു വിധവ സുമംഗലിയെ പോല്‍
ചുവന്ന പട്ടുടുത്തു കണ്‍ മഷി ഇട്ട
നിറഞ്ഞ കണ്‍കളുമായി ജീവിതം
പറയുന്നു ,ഞാന്‍ അര്‍ഹതയ്ക്കുമപ്പുറം
സ്നേഹമറിഞ്ഞവള്‍ പകരം വയ്ക്കേണ്ട
മറ്റൊരു ജന്മത്തിനുടമ
സുവിദ്യയ്ക്ക് ....
കാലം തെറ്റി പെയ്ത മഴ നനച്ച ഇടനാഴിയുടെ
അവസാനത്തെ മുറികളോന്നില്‍ ഞാന്‍
അവളുടെ ജീവനു കാവല്‍ ഇരിയ്ക്കുന്നു
എന്‍റെ കാമുകന്‍റെ പ്രണയിനിയ്ക്കായി
അവളുടെ നീല ഞരമ്പുകള്‍ക്കുള്ളിലെ പച്ച
രക്ത പ്രവാഹമളന്നു ഞാന്‍ കൂട്ടിരുന്നു
കണ്ണ് നിറയാതെ കാത്തിരുന്നു അവനു വേണ്ടി
മരുന്ന് മണക്കുന്ന വാടിയ ദേഹം ..
സ്തനാര്‍ബുധതോടു പടവെട്ടി തോറ്റിരുന്നു
ഞാന്‍ നിന്‍റെ പകരക്കാരി ഈ ഓര്‍മകളില്‍
നീ അവനു കുറിച്ച മറ്റൊരു കവിത എന്‍റെ
നാവിന്‍ തുമ്പില്‍ കുരുങ്ങി കിടക്കുന്നു ..
വികിരണ പ്രഭാവത്തില്‍ പൊഴിഞ്ഞുര്‍ന്ന
നിന്‍റെ നീല മുടിയില്‍ ഇനിയുമാവന്‍
കെട്ടപ്പെട്ടിരിയ്ക്കുന്നല്ലോ ഞണ്ടിന്‍ കുഞ്ഞുങ്ങള്‍
കാര്‍ന്നു തിന്ന വിളവില്ലാത്ത ഗര്‍ഭനിലങ്ങളും
പാലൂറാത്ത വരണ്ട മുലകളും എന്‍റെ മുന്നില്‍
വച്ചാണ് അറുത്തുകളഞ്ഞത്..കൂടെ അവന്‍
നിനക്കു കടം തന്ന ഉമ്മകളും ....
ഒടുവില്‍ ആശുപത്രി കിടക്കയില്‍ ആത്മാവിനെ
വിവസ്ത്രണം ചെയ്തു എന്‍റെ വിരല്‍ തുമ്പുകള്‍
അവന്റെ പരുക്കന്‍ കയ്യില്‍ കോര്‍ത്ത് നീ മടങ്ങി
എന്നെ പകരക്കാരിയാക്കി....
അവന്‍റെ ചുവന്ന ചുംബങ്ങള്‍ക്കിപ്പോഴും
നിന്‍റെ മനം മടുപ്പിക്കുന്ന മരുന്ന് ഗന്ധം
അവന്‍റെ ഹൃദയ മിടിപ്പുകള്‍ക്ക് ചെവിടോര്‍ത്താല്‍
കേള്‍ക്കുന്ന പേര് നിന്‍റെ ....
ഇനിയുമീ കഥകളാവര്‍ത്തിച്ചു കൂടാ
വിസ്മൃതിയിലേയ്ക്കു തള്ളിയിട്ടു ഞാന്‍
ഒരിക്കല്‍ കൂടി കൊല്ലട്ടെ നിന്നെ ....
വയ്യ ...എത്ര മറന്നിട്ടും മറക്കാനാവാതെ
ചുവന്നു പോയ നിന്‍റെ നെഞ്ചിലെ വെള്ള
നിറമുള്ള കെട്ടുകള്‍ എന്‍റെ പ്രണയത്തെ
തോല്പ്പിയ്ക്കുന്നു ഇനി ഈ ഭാവങ്ങള്‍ ഇല്ല
ആട്ടങ്ങള്‍ക്കവസാനം എനിയ്ക്ക് ഞാന്‍ ആവണം
ഞാന്‍ ..ഞാന്‍ മാത്രമാവണം ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ