നീ എന്നില്‍ നിന്നടര്‍ന്നു മാറിയ
അതേ നിമിഷമാണ്
മഞ്ഞു കാലം എന്‍റെ ചുണ്ടുകളെ
ചുംബിച്ചു തളര്‍ത്തി
വരള്‍ച്ചയുടെ നേരിലേക്ക്
എറിഞ്ഞു കൊടുത്തത്
അതേ മാത്രയില്‍ എന്‍റെ
നീല കണ്ണുകളെ കരി മംഗല്യം
തൊട്ടുഴിയുകയുംഇടംകവിളിലെ
ചെറുനുണക്കുഴി പഴുതുകള്‍
മറയ്ക്കപ്പെടുകയും ചെയ്തു
നവംബറിന്റെ ശൈത്യത്തില്‍
ശീത കാറ്റുകള്‍ പരസ്പരം കൂട്ടി തല്ലി,
മത്സ്യത്തിന്‍റെ ശല്‍ക്കങ്ങളൂര്‍ന്നു
പോകും പോലെ
എന്റെ ആവരണങ്ങള്‍
അഴിഞ്ഞു ഞാന്‍ നഗ്നയാക്കപ്പെട്ടു
നീ എന്നെ കടന്നു പോയ
അതേ നിമിഷമാണ്,
തണുപ്പ് തിന്ന എന്‍റെ ദേഹത്ത്
ഈച്ചകള്‍ ആര്‍ക്കുകയും
പുഴുക്കള്‍ നിറയുകയും ചെയ്തത്
അതേ നിമിഷങ്ങളിലാണ് ,
കനക്കുന്ന സന്ധ്യകളില്‍
എന്‍റെ ശരീരത്തിന്‍റെ വില കുറിക്കപ്പെട്ടതും
ഞാന്‍ പരിത്യക്ത ആയതും
അതേ നിമിഷമാണ്
മഞ്ഞു കാലം എന്‍റെ ചുണ്ടുകളെ
ചുംബിച്ചു തളര്‍ത്തി
വരള്‍ച്ചയുടെ നേരിലേക്ക്
എറിഞ്ഞു കൊടുത്തത്
അതേ മാത്രയില്‍ എന്‍റെ
നീല കണ്ണുകളെ കരി മംഗല്യം
തൊട്ടുഴിയുകയുംഇടംകവിളിലെ
ചെറുനുണക്കുഴി പഴുതുകള്‍
മറയ്ക്കപ്പെടുകയും ചെയ്തു
നവംബറിന്റെ ശൈത്യത്തില്‍
ശീത കാറ്റുകള്‍ പരസ്പരം കൂട്ടി തല്ലി,
മത്സ്യത്തിന്‍റെ ശല്‍ക്കങ്ങളൂര്‍ന്നു
പോകും പോലെ
എന്റെ ആവരണങ്ങള്‍
അഴിഞ്ഞു ഞാന്‍ നഗ്നയാക്കപ്പെട്ടു
നീ എന്നെ കടന്നു പോയ
അതേ നിമിഷമാണ്,
തണുപ്പ് തിന്ന എന്‍റെ ദേഹത്ത്
ഈച്ചകള്‍ ആര്‍ക്കുകയും
പുഴുക്കള്‍ നിറയുകയും ചെയ്തത്
അതേ നിമിഷങ്ങളിലാണ് ,
കനക്കുന്ന സന്ധ്യകളില്‍
എന്‍റെ ശരീരത്തിന്‍റെ വില കുറിക്കപ്പെട്ടതും
ഞാന്‍ പരിത്യക്ത ആയതും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ