നീലിച്ച നിന്‍റെ രക്തധമനികള്‍ പോലെ
കെട്ടു പിണയുന്നു e-വലകണ്ണികള്‍
ഞാനും കുരുങ്ങി കിടക്കുന്നുവല്ലോ
ദിക്കറിയാതെ ,ദിശയറിയാതെ ..
ഈ രക്തവാഹിനികളിലൂടെ ആദ്യം
നിന്‍റെ ഹൃദയത്തിലേയ്ക്കും,പിന്നെ
നിന്‍ തലച്ചോറിലേയ്ക്കും മാറ്റി
നടേണ്ടുന്ന തലതെറിച്ച
കൂട്ടുകെട്ടുകളിലൊന്ന്...
നവ നരന്‍റെ പുതുയാനങ്ങള്‍ക്കന്ത്യം
കുറിക്കേണ്ട സൈബര്‍ മിത്തുകളാണിവ
ആറ്റികുറുക്കിയെഴുതേണ്ടവ
ഹൃദയം മാറ്റി വെച്ചുള്ള പ്രണയ
പ്രഹസനങ്ങള്‍
നട്ടെല്ലില്ലാത്ത കൊടും വാഗ്ദാനങ്ങള്‍
ശ്രെദ്ധക്ഷണിക്കലുകളുടെ ആഘോഷമായ
മുഖപടചിത്രങ്ങള്‍
മോഷ്ടിക്കപ്പെടുന്ന അക്ഷരങ്ങള്‍
''ഓ എന്‍റെ നീല ചുവരുകളെ ഞാന്‍
നിങ്ങളെ വെറുക്കുന്നു ചില നേരം ..
എങ്കിലും ഇടയില്‍ ഒരു കുഞ്ഞു ചോദ്യം
അവശേഷിപ്പിക്കുന്നീ മനസ്സില്‍
പഴകിയ ഓര്‍മ്മകള്‍ ,ഗൃഹാതുരുത്വങ്ങള്‍
പുറം പൂച്ച് മണക്കുന്ന സ്മൃതി ബന്ധങ്ങള്‍ ,
കള്ള് മണക്കുന്ന പ്രണയങ്ങള്‍
ഇവയെ പറ്റി തോരാതെ പാടുന്നവര്‍
ഈ നഗരമിത്തുകള്‍,സൈബര്‍ മിത്തുകള്‍
അറിയാതെ ,കാണാതെ
പോകുന്നതെന്തേ ??
കവിത എന്നാല്‍ അക്ഷരങ്ങളോ എഴുത്തോ അല്ല
വികാരങ്ങള്‍ മാത്രം ,...
നിന്നിലെയ്ക്ക് ഒഴുകി എത്തുന്ന വിചിത്രമായ
എന്തോ ഒന്ന് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ