2013 ജൂൺ 26, ബുധനാഴ്‌ച

വിശുദ്ധമാക്കപ്പെട്ട സകലത്തിലും
ഞാന്‍ ഉണ്ടായിരുന്നു ,ഞാന്‍ മാത്രം ...

ലഹരിയേറ്റ സിരകള്‍ വിഷം
തിന്ന കരിഞ്ഞ ശ്വാസകോശങ്ങള്‍
ഭ്രാന്തനും ദരിദ്രനുമായ കാമുകന്‍
നിന്‍റെ ഓരോ അണൂവിലും നിറഞ്ഞു
പെയ്തത് ഞാന്‍ ആയത് കൊണ്ട്
നീ പുണ്യവാനും പ്രണയത്തിന്‍റെ
വാഴ്ത്തപ്പെട്ടവനുമാണെനിയ്ക്ക്‌ ........
സഹയാത്രികാ ...

ഭാവനകളുടെ അതി ചാരുത മെനയാതെ
ഊര്‍ന്നുപോയ അക്ഷരങ്ങളെ
ചികഞ്ഞേടുത്തു കോര്‍ത്ത്‌ വച്ചപ്പോള്‍
വരും കാലങ്ങളിലെയ്ക്ക് ഒരു
കവിത പിറന്നു പ്രണയ കവിത
കാരണം എഴുതിയതോക്കെയും
എഴുതാന്‍ പോകുന്നതോക്കെയും
എന്നെ പറ്റി..
ഞാന്‍ അവന്‍റെ നിത്യ കാമുകി
 

3 അഭിപ്രായങ്ങൾ:

  1. കവിതയുടെ കമുകിയുടെ പ്രണയാക്ഷരങ്ങൾ നന്നായിരിക്കുന്നു. തുടരുക............

    മറുപടിഇല്ലാതാക്കൂ
  2. കവിതയുടെ കമുകിയുടെ പ്രണയാക്ഷരങ്ങൾ നന്നായിരിക്കുന്നു. തുടരുക............

    മറുപടിഇല്ലാതാക്കൂ