മരണാനന്തരം
''രാത്രിയായിരുന്നില്ല പകല്‍ അസ്തമിച്ചിട്ടും
മരിച്ചിരുന്നില്ല ജീവനും അന്യമായിരുന്നു
നീര്‍ മരുതുകള്‍ പൂത്തു നില്‍ക്കുന്ന
ശവ കുടീരത്തിമേല്‍ പാറുന്ന കൊച്ചു
പൂമ്പാറ്റകളുടെ ഉത്സവങ്ങള്‍ക്കിടയിലൂടെ
ഞാനിതാ ഉയര്‍ത്തെഴുന്നെല്‍ക്കുന്നു
മരണത്തിന്‍റെ ദീര്‍ഘ സുഷുപ്തി പിന്തള്ളി
ശരീരമില്ലാതെ പുനരവതരിക്കുന്നു
നിന്നിലെയ്ക്ക് .......
എനിയ്ക്കും നിനക്കുമിടയില്‍
വര്‍ഷങ്ങളുടെ വിടവും
വെള്ളി നാരുകളുടെ തിളക്കവും
ഉമ്മറകോലായില്‍ ,നനഞ്ഞഈ സന്ധ്യക്ക്
മിണ്ടാതെ അറിയാതെ തൊടാതെ ഞാന്‍
കാണട്ടെ ഒരു മാത്ര നിങ്ങളെ
ഓര്‍മയില്‍ ഒരു മണി കിലുക്കം
പനിനീരില്‍ മുങ്ങിയ കൊച്ചു ദേഹം
വെള്ളിക്കിങ്ങിണി പാകിയ അരവയര്‍
ഓര്‍മയിലെ നിറവായീ എന്‍
മഴകുട്ടി നീയും ....
സ്നേഹിച്ചു മതിയാവാതെ ഞാന്‍
നീണ്ടു കോലുന്ന ചുരുള്‍ മുടി ക്കാരിയെ
കണ്ണാലുഴിഞ്ഞു ഞാന്‍ മതി വരാതെ ..
നിന്‍റെ നെഞ്ചിലിട്ടു മരണത്തിലേയ്ക്ക്
തള്ളിവിട്ട ദൈവത്തോടെനിയ്ക്ക്
പക പോക്കണം ....
കവിതകള്‍ പൂക്കുന്ന വീട് [നമ്മുടെ ]
ചായങ്ങള്‍ മാറി ,തിരശീല മാറി
മാറാത്തതൊന്നായീ വെള്ള ചുമരില്‍
പച്ച പട്ടുടുത് മാലയ്ക്കുള്ളില്‍ ഞാന്‍
കാലം തികയാതെ പൊഴിഞ്ഞ
പച്ചില ചാര്‍ത്തായ് നിറയുന്നു
തുടരുന്നെന്‍ യാത്രകള്‍ നിത്യമാം
അനന്തതയിലേയ്ക്ക് ..നടന്നടുക്കുന്നു ഞാന്‍
വിദൂരതയിലെയ്ക്ക് ,ശാന്തിയെകുക
എനിയ്ക്കായീ ജ്വലിപ്പിക്കുക ഒരു
നേര്‍ത്ത മണ്‍ചിരാത് ,ഒരു കൈത്തിരി
നേരുന്നു നന്മകള്‍ .......
''രാത്രിയായിരുന്നില്ല പകല്‍ അസ്തമിച്ചിട്ടും
മരിച്ചിരുന്നില്ല ജീവനും അന്യമായിരുന്നു
നീര്‍ മരുതുകള്‍ പൂത്തു നില്‍ക്കുന്ന
ശവ കുടീരത്തിമേല്‍ പാറുന്ന കൊച്ചു
പൂമ്പാറ്റകളുടെ ഉത്സവങ്ങള്‍ക്കിടയിലൂടെ
ഞാനിതാ ഉയര്‍ത്തെഴുന്നെല്‍ക്കുന്നു
മരണത്തിന്‍റെ ദീര്‍ഘ സുഷുപ്തി പിന്തള്ളി
ശരീരമില്ലാതെ പുനരവതരിക്കുന്നു
നിന്നിലെയ്ക്ക് .......
എനിയ്ക്കും നിനക്കുമിടയില്‍
വര്‍ഷങ്ങളുടെ വിടവും
വെള്ളി നാരുകളുടെ തിളക്കവും
ഉമ്മറകോലായില്‍ ,നനഞ്ഞഈ സന്ധ്യക്ക്
മിണ്ടാതെ അറിയാതെ തൊടാതെ ഞാന്‍
കാണട്ടെ ഒരു മാത്ര നിങ്ങളെ
ഓര്‍മയില്‍ ഒരു മണി കിലുക്കം
പനിനീരില്‍ മുങ്ങിയ കൊച്ചു ദേഹം
വെള്ളിക്കിങ്ങിണി പാകിയ അരവയര്‍
ഓര്‍മയിലെ നിറവായീ എന്‍
മഴകുട്ടി നീയും ....
സ്നേഹിച്ചു മതിയാവാതെ ഞാന്‍
നീണ്ടു കോലുന്ന ചുരുള്‍ മുടി ക്കാരിയെ
കണ്ണാലുഴിഞ്ഞു ഞാന്‍ മതി വരാതെ ..
നിന്‍റെ നെഞ്ചിലിട്ടു മരണത്തിലേയ്ക്ക്
തള്ളിവിട്ട ദൈവത്തോടെനിയ്ക്ക്
പക പോക്കണം ....
കവിതകള്‍ പൂക്കുന്ന വീട് [നമ്മുടെ ]
ചായങ്ങള്‍ മാറി ,തിരശീല മാറി
മാറാത്തതൊന്നായീ വെള്ള ചുമരില്‍
പച്ച പട്ടുടുത് മാലയ്ക്കുള്ളില്‍ ഞാന്‍
കാലം തികയാതെ പൊഴിഞ്ഞ
പച്ചില ചാര്‍ത്തായ് നിറയുന്നു
തുടരുന്നെന്‍ യാത്രകള്‍ നിത്യമാം
അനന്തതയിലേയ്ക്ക് ..നടന്നടുക്കുന്നു ഞാന്‍
വിദൂരതയിലെയ്ക്ക് ,ശാന്തിയെകുക
എനിയ്ക്കായീ ജ്വലിപ്പിക്കുക ഒരു
നേര്‍ത്ത മണ്‍ചിരാത് ,ഒരു കൈത്തിരി
നേരുന്നു നന്മകള്‍ .......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ