ആഴ്ച്ചകളോട്.....?
ആഴ്ച്ചകള്‍ക്കെന്തവകാശം എന്‍റെ
നല്‍ ദിനങ്ങളെ മോഷ്ട്ടിചോടുവാന്‍ ?
കള്ളികള്‍ തിരിച്ചു അക്കങ്ങള്‍
നിറച്ചു വെള്ള പ്രതലത്തില്‍
നിങ്ങളെ പിടിച്ചു കെട്ടുന്ന
കളികളെന്നാണിനി നിറുത്തുക ?
ദിവസങ്ങളില്‍ നിന്നോടി മറയണം
ഗ്രഹങ്ങള്‍ ഭരിയ്ക്കുന്ന രാവുകള്‍ ,
പകലുകളില്‍ നിന്നും
ഞായര്‍ സൂര്യനും തിങ്കള്‍ ചന്ദ്രനും
വൈരുധ്യമിടുന്ന പെരും
കള്ളങ്ങളുടെ ദിവസങ്ങള്‍
രാധികയുടെ ചൊവ്വയും
ഹരീഷിന്റെ വ്യാഴവും സലാമിന്റെ
വെള്ളിയും റോസ്മിന്റെ ഞായറും
പരസ്പരം മാറ്റി വയ്ക്കണം ആരുമറിയാതെ
എന്നിട്ട് കാണണം ഈ പുണ്യം
കല്‍പ്പിച്ച ദിവസങ്ങളെ ...
പാപവും പുണ്യവും വരുന്ന വഴികള്‍ ..
എത്ര മാറ്റിയാലും മാസത്തില്‍
വിരുന്ന വരുന്ന ആ അഞ്ചു
ചുവന്ന ദിനങ്ങളുണ്ടികലണ്ടറില്‍
അടയാളമിട്ട അനുഗ്രഹദിവസങ്ങളായീ
മാറാതെ ...
''നമുയ്ക്കിടയില്‍ ഇനി ദിവസങ്ങളില്ല
മഞ്ഞു വീഴുന്ന സന്ധ്യകളുടെ കനം
നോക്കി ശൈത്യമറിയാം...
തെളിയുന്ന വേനല്‍ ചൂടില്‍ മീനത്തിന്‍
ഗമനവും പെയ്യുന്ന ഇടവത്തില്‍
വര്‍ഷത്തിന്‍റെ നേരും രുചിച്ചറിയാം ...
ആഴ്ചകളെ ദൂരെഎറിയാം
ഇരുളും വെളിച്ചവും ഇടക്കെപ്പോഴോ
വിശ്രമവും ...
ആഴ്ച്ചകള്‍ക്കെന്തവകാശം എന്‍റെ
നല്‍ ദിനങ്ങളെ മോഷ്ട്ടിചോടുവാന്‍ ?
കള്ളികള്‍ തിരിച്ചു അക്കങ്ങള്‍
നിറച്ചു വെള്ള പ്രതലത്തില്‍
നിങ്ങളെ പിടിച്ചു കെട്ടുന്ന
കളികളെന്നാണിനി നിറുത്തുക ?
ദിവസങ്ങളില്‍ നിന്നോടി മറയണം
ഗ്രഹങ്ങള്‍ ഭരിയ്ക്കുന്ന രാവുകള്‍ ,
പകലുകളില്‍ നിന്നും
ഞായര്‍ സൂര്യനും തിങ്കള്‍ ചന്ദ്രനും
വൈരുധ്യമിടുന്ന പെരും
കള്ളങ്ങളുടെ ദിവസങ്ങള്‍
രാധികയുടെ ചൊവ്വയും
ഹരീഷിന്റെ വ്യാഴവും സലാമിന്റെ
വെള്ളിയും റോസ്മിന്റെ ഞായറും
പരസ്പരം മാറ്റി വയ്ക്കണം ആരുമറിയാതെ
എന്നിട്ട് കാണണം ഈ പുണ്യം
കല്‍പ്പിച്ച ദിവസങ്ങളെ ...
പാപവും പുണ്യവും വരുന്ന വഴികള്‍ ..
എത്ര മാറ്റിയാലും മാസത്തില്‍
വിരുന്ന വരുന്ന ആ അഞ്ചു
ചുവന്ന ദിനങ്ങളുണ്ടികലണ്ടറില്‍
അടയാളമിട്ട അനുഗ്രഹദിവസങ്ങളായീ
മാറാതെ ...
''നമുയ്ക്കിടയില്‍ ഇനി ദിവസങ്ങളില്ല
മഞ്ഞു വീഴുന്ന സന്ധ്യകളുടെ കനം
നോക്കി ശൈത്യമറിയാം...
തെളിയുന്ന വേനല്‍ ചൂടില്‍ മീനത്തിന്‍
ഗമനവും പെയ്യുന്ന ഇടവത്തില്‍
വര്‍ഷത്തിന്‍റെ നേരും രുചിച്ചറിയാം ...
ആഴ്ചകളെ ദൂരെഎറിയാം
ഇരുളും വെളിച്ചവും ഇടക്കെപ്പോഴോ
വിശ്രമവും ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ