2013 ജൂൺ 26, ബുധനാഴ്‌ച

വഴികള്‍

നേരും നെറിവും തികഞ്ഞ വഴികളാ
യിരുന്നില്ല ഒന്നും .....
ഒക്കെയും പിഴച്ചു പോയ വഴികള്‍
തെറ്റിയ വഴികളോക്കെയും
നിന്നിലെയ്ക്ക് എത്തുന്നതെന്താണ്?
ഇതേ പഴയ പാതയില്‍ തട്ടി വീണാണ്
ഞാന്‍ പണ്ടില്ലാതായതും ..

വിഷം വീണു ,മുള്ളു നിറഞ്ഞു ,ചില്ല്
പാകി നീണ്ടു നിവര്‍ന്നങ്ങനെ കാത്തു
കിടക്കുന്നു ഒറ്റ ചിലമ്പണിഞ്ഞ എന്‍
കാല്‍ പാദങ്ങളെ കാത്ത്..

മറ്റൊരയനം അനിവാര്യം സഖേ
നിന്നിലെയ്ക്ക് തന്നെ .വേറൊന്നിനുമല്ല,
ഞാന്‍ എന്നെ നിന്നില്‍ മറന്നിട്ടിരിയ്ക്കുകയാണ്
അവളെ തിരിയെ വാങ്ങാന്‍ മാത്രം ...

ഭൂതകാലത്തില്‍ നിന്നെന്നെ കടം
കൊണ്ട നിനയ്ക്കിനി തിരിച്ചടവിന്‍
ദിനങ്ങള്‍ ,ഒരുങ്ങിയികൊള്‍ക.
1

1 അഭിപ്രായം:

  1. മറ്റൊരയനം അനിവാര്യം സഖേ
    നിന്നിലെയ്ക്ക് തന്നെ .വേറൊന്നിനുമല്ല,
    ഞാന്‍ എന്നെ നിന്നില്‍ മറന്നിട്ടിരിയ്ക്കുകയാണ്
    അവളെ തിരിയെ വാങ്ങാന്‍ മാത്രം - വളരെ നല്ല വരികൾ, അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ