ഞാന്‍ വിഷാദവല്ലി ചുറ്റിപ്പടര്‍ന്ന കാട്ടിലഞ്ഞി കണ്ണീര്‍കറകളും
ഉപ്പു നീരിറ്റുന്ന കൊച്ചരുവികളും എന്നില്‍ ഒളിച്ചിരിയ്ക്കുന്നു
നിറയുന്ന നീരാവിയില്‍ പുകയുന്ന ഇല കണ്ണുകള്‍ കൂട്ട്
പിടിയ്ക്കുന്നതീ മറഞ്ഞിറിയ്ക്കുന്ന ലവണാമ്ശം പേറുന്ന
കുത്തോഴുക്കിനെ തന്നെ ..............
ഞാന്‍ അപൂര്‍ണമായ ഒരു പിടി സ്വപ്നങ്ങളുടെ
പാതിയുടമസ്ഥയും കാവല്‍ കാരിയും തന്നെ
മറു പാതി തിരയാതെ മടുത്തവസാനിപ്പിയ്ക്കുന്നു
സര്‍വതും .........
ഈ വിഷാദ ചുറ്റുകളെന്നില്‍ നിറയ്ക്കുന്ന കൊടും
ഭയപ്പാടുകള്‍ മായുന്നില്ലോര്‍മകളില്‍ നിന്നും
അമാവാസികളോന്നില്‍ എന്‍റെ എല്ലില്‍ കൂടുകളെ
പോലും കാര്‍ന്നു തിന്നെന്റെ ആത്മാവിനെ ജയിക്കാന്‍
കെല്‍പ്പുള്ള വിധം എന്നില്‍ ആവസിച്ചു ശക്തി
പ്രപിക്കുന്നീ,നിഗൂഡ വശ്യമാം വിഷാദയാനം
ഭയാനകം ........
ഉന്മാദത്തിനും സുബോധതിനുമിടയിലെ ലോലമാം
ഭിത്തി കൂട്ടങ്ങളെ തച്ചുടച്ചു മുന്നേറട്ടെ .
അപഥസഞ്ചാരിണിയായി ...എന്നെ തന്നെ
ഭ്രാന്തിനു വിട്ടുകൊടുത്തു, ബന്ധനങ്ങളില്ലാതെ
ആടയാഭരണങ്ങള്‍ കാറ്റിലെറിഞ്ഞു,ഹരിത ദൃഡത
തന്‍ ഗന്ധം നുകര്‍ന്ന് ഭൂമിതന്‍ സപ്ത സ്വനങ്ങളില്‍
താളം ചവിട്ടി പുല്‍കൊടിയ്ക്കും അരയാലിലയ്ക്കുമോപ്പം
നിറഞ്ഞു നൃത്തമാടി എന്നെ തന്നെ വന്ദിയ്ക്കണം
കഠിന വിഷാദത്തിനും, കൊടിയ ഭ്രാന്തിനും ,ശാന്തമാം
മരണത്തിനുമപ്പുറമുള്ള മറുകരഎന്തെന്നന്നിയ്ക്കറിയണം
അനുഭവിക്കപ്പെട്ട അനുഭൂതികളുടെ പുന;
രാവിഷ്കരണത്തിനും മേല്‍ അവിടെ നിറയുവതെന്തു?
അപാരമാം ശൂന്യത ???
അതെന്‍റെ മാത്രം രാജ്യം പവിത്രമാക്കപ്പെട്ട പെണ്
പൂജ്യതയുടെ മാസ്മരികത ;രാജ്ഞിയായി സ്വയം
അവരോധിക്കപ്പെട്ട ഏക നാരിയായ് ഞാനും
ദേവനും ദേവതയും ഞാന്‍ തന്നെ
സ്വയം ഹനിയ്ക്കപ്പെടാനാവാത്ത സാമ്രാജ്യതിനുടമ
എന്‍റെ മാത്രം രാജ്യം ..................

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ