മാന്ത്രിക ചരട്
എന്‍റെ ചുണ്ടുകള്‍ ചുംബനങ്ങള്‍ പൂക്കുന്ന
കൊടും കാടുകളായിരുന്നു ഏറെ പണ്ട്
ഈ മഞ്ഞ ചരടിന്റെ മായാജാലത്താല്‍
ഇതു വെറും ചുണ്ടുകള്‍ ആയി പരിവര്‍ത്തനം
ചെയ്യപ്പെട്ടു പോയത് വളരെ പെട്ടന്നായിരുന്നു
എന്‍റെ ഇടം കയ്യിലെ അനാമികയ്ക്കുള്ളില്‍
മറഞ്ഞു കിടന്ന വയലറ്റ് മറുക് തലോടി
നിന്‍റെ ഭാഗ്യമറുകെന്നു ഓമനിയ്ക്കാത്ത
പ്രണയ സന്ധ്യകള്‍ ഉണ്ടായിട്ടില്ല ഇപ്പോള്‍
,ഈ താലിയുടെ ഒറ്റ സ്പര്‍ശനത്താല്‍
അതും വെറും ,വെറും കാക്കപുള്ളിയായി
എന്‍റെ അക്ഷരങ്ങള്‍ വിരിയുന്ന കടലാസ്
താളുകളില്‍ ഒളിഞ്ഞിരുന്നത് നിഗൂഡതകള്‍
പറയുന്ന അപൂര്‍വ സൃഷ്ടികള്‍ ഈ ഒറ്റ
ചരടിന്‍ തുമ്പിന്റെ മാന്ത്രികതയ്ക്ക് മുന്‍പില്‍
വാക്കുകളുടെ സമ്മേളങ്ങളും വെറും
പൈങ്കിളിയുമായി രൂപം മാറിയത്
ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത ഭൂപ്രദേശങ്ങള്‍
ഉറങ്ങുന്ന ഏതോ ഒരു വാഗ്ദത്ത ദേശം
എന്‍റെ ശരീരം ...എത്ര പെട്ടന്ന് ഒരു ശത്രു
രാഷ്ട്രമായി പരിണമച്ചു കീഴടക്കി ഈ
മാന്ത്രിക ചരട് ...
കാണപ്പെട്ട നിന്‍റെ കാവല്‍ മലാഖയില്‍
നിന്നും എത്ര പെട്ടന്ന് വെറും സ്ത്രീയാക്കി
മാറ്റിയതെന്നെ.......അതിശയം തന്നെ
എന്‍റെ ചുണ്ടുകള്‍ ചുംബനങ്ങള്‍ പൂക്കുന്ന
കൊടും കാടുകളായിരുന്നു ഏറെ പണ്ട്
ഈ മഞ്ഞ ചരടിന്റെ മായാജാലത്താല്‍
ഇതു വെറും ചുണ്ടുകള്‍ ആയി പരിവര്‍ത്തനം
ചെയ്യപ്പെട്ടു പോയത് വളരെ പെട്ടന്നായിരുന്നു
എന്‍റെ ഇടം കയ്യിലെ അനാമികയ്ക്കുള്ളില്‍
മറഞ്ഞു കിടന്ന വയലറ്റ് മറുക് തലോടി
നിന്‍റെ ഭാഗ്യമറുകെന്നു ഓമനിയ്ക്കാത്ത
പ്രണയ സന്ധ്യകള്‍ ഉണ്ടായിട്ടില്ല ഇപ്പോള്‍
,ഈ താലിയുടെ ഒറ്റ സ്പര്‍ശനത്താല്‍
അതും വെറും ,വെറും കാക്കപുള്ളിയായി
എന്‍റെ അക്ഷരങ്ങള്‍ വിരിയുന്ന കടലാസ്
താളുകളില്‍ ഒളിഞ്ഞിരുന്നത് നിഗൂഡതകള്‍
പറയുന്ന അപൂര്‍വ സൃഷ്ടികള്‍ ഈ ഒറ്റ
ചരടിന്‍ തുമ്പിന്റെ മാന്ത്രികതയ്ക്ക് മുന്‍പില്‍
വാക്കുകളുടെ സമ്മേളങ്ങളും വെറും
പൈങ്കിളിയുമായി രൂപം മാറിയത്
ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത ഭൂപ്രദേശങ്ങള്‍
ഉറങ്ങുന്ന ഏതോ ഒരു വാഗ്ദത്ത ദേശം
എന്‍റെ ശരീരം ...എത്ര പെട്ടന്ന് ഒരു ശത്രു
രാഷ്ട്രമായി പരിണമച്ചു കീഴടക്കി ഈ
മാന്ത്രിക ചരട് ...
കാണപ്പെട്ട നിന്‍റെ കാവല്‍ മലാഖയില്‍
നിന്നും എത്ര പെട്ടന്ന് വെറും സ്ത്രീയാക്കി
മാറ്റിയതെന്നെ.......അതിശയം തന്നെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ